ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തിൽ ബ​ജ​റ്റ് അവതരിപ്പിച്ചു
Friday, February 26, 2021 12:14 AM IST
എ​ട​ക്ക​ര: ഭ​വ​നനി​ർ​മാ​ണ​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​ക്കും ദാ​രി​ദ്ര്യനി​ർ​മാ​ർ​ജ​ന​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 35.57 കോ​ടി രൂ​പ വ​ര​വും 35.10 കോ​ടി ചെ​ല​വും ക​ണ​ക്കാ​ക്കി 46.63 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ന​ബ മാ​ന്പ​ള്ളി അ​വ​ത​രി​പ്പി​ച്ച​ത്.

ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യ ബ​ജ​റ്റി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് 2.59 കോ​ടി രൂ​പ​യും ദാ​രി​ദ്ര്യനി​ർ​മാ​ർ​ജ​ന​ത്തി​ന് 6.50 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

പ​ട്ടി​ക​ജാ​തി​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന് 1.08 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ടി​സ്ഥാ​ന മേ​ഖ​ല​ക്ക് 17.64 കോ​ടി​യും സേ​വ​ന മേ​ഖ​ല​ക്ക് 12.96 കോ​ടി​യും ഉ​ൽ​പാ​ദ​ന മേ​ഖ​ല​ക്ക് ഒ​രു കോ​ടി രൂ​പ​യു​മാ​ണ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​ത്. ബ​ജ​റ്റ് അ​വ​ത​ര​ണ യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.