തു​ണി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് വിൽപന: ര​ണ്ട് പ്ര​തി​ക​ൾ പി​ടി​യി​ൽ
Friday, February 26, 2021 12:12 AM IST
നി​ല​ന്പൂ​ർ: തു​ണി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ര​ണ്ടു പേ​ർ നി​ല​ന്പൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ന്പാ​ട് പു​ളി​ക്ക​ലോ​ടി സ്വ​ദേ​ശി പ​ള​ളി​ക്ക​ണ്ടി മു​ഹ​മ്മ​ദ് കു​ട്ടി (ചെ​ന്പ​ൻ നാ​ണി-60), ചു​ങ്ക​ത്ത​റ പൂ​ച്ച​ക്കു​ത്ത് സ്വ​ദേ​ശി തു​വ്വ​ക്കോ​ട​ൻ റ​ഷീ​ദ് (ക​രി​മാ​ടി-40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​എ​എ​ൻ​എ​സ്എ​എ​ഫ് ടീ​മും നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പു​ളി​ക്ക​ലോ​ടി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

സ്കൂ​ട്ട​ർ ഉ​ട​മ​യാ​യ മു​ഹ​മ്മ​ദാ​ണ് സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന​ത്. സീ​റ്റി​ന​ടി​യി​ലും റ​ഷീ​ദി​ന്‍റെ തോ​ളി​ൽ തൂ​ക്കി​യ ബാ​ഗി​ലും ഒ​ളി​പ്പി​ച്ച് വെ​ച്ച നി​ല​യി​ലാ​ണ് 1.250 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.