ത​ണ​ൽ ഹോം​സ് കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​മാ​റി
Friday, February 26, 2021 12:12 AM IST
എ​ട​ക്ക​ര: ക​ൽ​പ​ക​ഞ്ചേ​രി ആ​ന​പ്പ​ടി​ക്ക​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഹോം ​സ്റ്റോ​ണ്‍ ചേ​ളാ​രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പോ​ത്തു​ക​ൽ പ​ന​ങ്ക​യ​ത്ത് നി​ർ​മി​ച്ച ത​ണ​ൽ ഹോം​സ് കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​മാ​റി. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​വ​രു​ന്ന പു​ന​ര​ധി​വാ​സ സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പ​ത്ത് വീ​ടു​ക​ളാ​ണ് കൈ​മാ​റി​യ​ത്. പ​ന​ങ്ക​യ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി നി​ർ​വ​ഹി​ച്ചു. ആ​ന​പ്പ​ടി​ക്ക​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ.​പി.​അ​ബ്ദു​ൽ സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

80 സെ​ന്‍റ് സ്ഥ​ല​ത്ത് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ത്ത് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ പാ​താ​ർ, ക​വ​ള​പ്പാ​റ, ക​രു​ളാ​യി, നി​ല​ന്പൂ​ർ, മ​ന്പാ​ട് ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം നി​ര​വ​ധി പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ൽ​പ​ക​ഞ്ചേ​രി ആ​ന​പ്പ​ടി​ക്ക​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ട​ത്തി​യ​ത്.

പ്ര​ള​യം കാ​ര​ണം വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ 70 ഓ​ളം വീ​ടു​ക​ൾ ഇ​തി​നോ​ട​കം താ​മ​സ യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.