കരുവാരകുണ്ട്: കരുവാരക്കുണ്ടിലെ പാചക വാതക ഉപഭോക്താക്കൾക്ക് ഏറ്റവും മികവുറ്റതും, കാര്യക്ഷമവുമായ സേവനങ്ങൾ ലഭ്യമാക്കി സന്തോഷ് ഭാരത് ഗ്യാസ് ഏജൻസി കിഴക്കേതലയിൽ പ്രവർത്തനം ആരംഭിച്ചു.
നജാത്ത് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ച ഏജൻസി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പൊന്നമ്മ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആദ്യഗ്യാസ് കണക്ഷൻ വിതരണം ഭാരത് ഗ്യാസ് തൃശൂർ സെയിൽസ് ഏരിയാ മാനേജർ എൻ.പി.അരവിന്ദാക്ഷൻ നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, ബ്ലോക്ക് അംഗം ശൈലേഷ് പട്ടിക്കാടൻ, കെ.മുഹമ്മദ്, സുഫൈറ, നുഹ്മാൻ പാറമ്മൽ, അനിൽ പ്രസാദ്, മാത്യു സെബാസ്റ്റ്യൻ, ടി.ഡി.ജോയ്, തന്പി സെബാസ്റ്റ്യൻ, മഹിൻ മാത്യു, ബെൻ ജോയ്, എൻ.ഉണ്ണീൻകുട്ടി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഹംസ സുബ്ഹാൻ, ജനറൽ സെക്രട്ടറി വയലിൽ ജോയ്, തൈക്കാടൻ ഹംസ ഹാജി തുടങ്ങി സാമൂഹികരാഷ്ട്രീയരംഗത്തെ പ്രമുഖർ സംബന്ധിച്ചു.