കാ​ളി​കാ​വ് ബ്ലോ​ക്ക് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Thursday, February 25, 2021 12:50 AM IST
കാ​ളി​കാ​വ്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2021-22 വ​ർ​ഷ​ത്തേ​ക്കു​ള​ള മി​ച്ച ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ തൂ​ക്കം ന​ൽ​കു​ന്ന​താ​ണ് ബ​ജ​റ്റ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി വ​ർ​ഗീ​സ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
മു​ൻ വ​ർ​ഷ​ങ്ങ​ളെ പോ​ലെ ക്ഷേ​മ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ബ​ഡ്ജ​റ്റാ​ണ് ഈ ​വ​ർ​ഷ​വും ക​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ബ്ലോ​ക്ക് ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ട​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം, ജൈ​വ വൈ​വി​ധ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് ബ​ജ​റ്റി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
2020 -21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബാ​ക്കി 42,62827 രൂ​പ, 202122 വ​ർ​ഷ​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന വ​ര​വ് 7,62,46882 രൂ​പ, ആ​കെ വ​ര​വ് 8,05,09709 രൂ​പ, ആ​കെ ചി​ല​വ് 7,83,32182 രൂ​പ , 21, 77527 രൂ​പ നീ​ക്കി​യി​രി​പ്പു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് . ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് മൂ​ല​ധ​ന ആസ്തി ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ട്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബിഡിഒ ​ഇ​ൻ​ചാ​ർ​ജ് ഓ​ഫീ​സ​ർ എം ​അ​ബ്ദു​ൽ സ​മ​ദ് ബ​ജ​റ്റി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ചു. വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എ.കെ.മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ഡ് ഉ​ദ്ഘാ​ട​നം

മ​ല​പ്പു​റം: കോ​ട്ട​പ്പ​ടി-​ചെ​റാ​ട്ടു​കു​ഴി-​മു​ണ്ടു​പ​റ​ന്പ് റോ​ഡ് ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് പൊ​തു​മ​രാ​മ​ത്ത്, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.