മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ
Thursday, February 25, 2021 12:50 AM IST
കാ​ളി​കാ​വ്: വീര്യം കൂ​ടി​യ മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി കാ​ളി​കാ​വി​ൽ വ​ച്ച് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.​ പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി​യാ​യ പു​ല​ത്ത് അ​ഫ്സ​ലാ​ണ് (29) ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​നാ​ദി​യി​ൽ വ​ച്ച് പി​ടി​യി​ലാ​യ​ത്.
ത​ദ്ദേ​ശ വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ലു​ള്ള 10 ഗ്രാം ​എം​ഡി​എം​എ പാ​യ്ക്ക​റ്റു​ക​ളാ​ണ് പി​ടി​ച്ച​ത്. പൂ​ക്കോ​ട്ടും പാ​ട​ത്ത് കാ​ർ ആ​സ്സസ​റീ​സ് ക​ട സ്വ​ന്ത​മാ​യു​ള്ള അ​ഫ്സ​ൽ ബാ​ഗ്ലൂ​രി​ൽ നി​ന്നാ​ണ് എം​ഡി​എം​എ നാ​ട്ടി​ലെ​ത്തി​ച്ച് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. അ​ര​ഗ്രാം പാ​യ്ക്ക​റ്റി​ന് 4000 രൂ​പ​യും ഒ​രു ഗ്രാം​പാ​ക്ക​റ്റി​ന് 8000 രൂ​പ​യു​മാ​ണ് വി​ല. ആ​വ​ശ്യ​ക്കാ​രി​ല​ധി​ക​വും കു​ട്ടി​ക​ളാ​ണ​ത്രെ.
മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ണ്ണ് വെ​ച്ച മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​ത്തി​ൽ പെ​ട്ട​വ​രു​ടെ ചെ​റു​തും വ​ലു​തു​മാ​യ ഇ​രു​പ​തി​ല​ധി​കം കേ​സു​ക​ൾ ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ത്തി​നി​ടെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യേ റി​മാ​ൻ​ഡ് ചെ​യ്തു.

ഉ​ദ്ഘാ​ട​നം

പെ​രി​ന്ത​ൽ​മ​ണ്ണ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മ​ണ​ലാ​യ ക​ണ്ട​ഞ്ചി​റ റോ​ഡി​ന്‍റെ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ഗം മു​സ്ത​ഫ നി​ർ​വ​ഹി​ച്ചു. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മ​ജീ​ദ് മ​ണ​ലാ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ന​മ​ങ്ങാ​ട് സ​ർ​വീ​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ തൂ​ളി​യ​ത്, സെ​യ്ദ്, ജാ​ഫ​ർ, ചാ​മി, അ​ച്യു​ത​ൻ ക​ണ്ട​ഞ്ചി​റ, മു​ര​ളി നീ​ലാ​ഞ്ചി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.