വ​നം​വ​കു​പ്പ് കോ​ഴി​പ്പാ​റ​യി​ൽ നി​ന്ന് പ​ഴ​ശി ഗു​ഹ​യി​ലേ​ക്ക് ട്ര​ക്കി​ംഗ് തു​ട​ങ്ങി
Thursday, February 25, 2021 12:48 AM IST
നി​ല​ന്പൂ​ർ: വ​നംവ​കു​പ്പ് കോ​ഴി​പ്പാ​റ​യി​ൽ നി​ന്ന് പ​ഴ​ശ്ശി ഗു​ഹ​യി​ലേ​ക്ക് ജീ​പ്പ് ട്ര​ക്കിം​ഗ് ആ​രം​ഭി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ കൂ​ടി​ച്ചേ​രു​ന്ന കേ​ന്ദ്ര​വും സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 2000 അ​ടി ഉ​യ​ര​ത്തി​ലും സ്ഥി​തി ചെ​യ്യു​ന്ന ക​ക്കാ​ടം​പൊ​യി​ലെ പ​ഴ​ശ്ശി​ഗു​ഹ ഇ​നി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രി​ൽ കാ​ണാം. നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട ഈ ​പ്ര​ദേ​ശ​ത്ത് ഇ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത് വ​നംവ​കു​പ്പാ​ണ്. ജി​ല്ല​യി​ലെ പ്ര​ധാ​ന​ജ​ല ടൂ​റി​സം കേ​ന്ദ്ര​മാ​യ കോ​ഴി​പ്പാ​റ​യി​ൽ നി​ന്നു​മാ​ണ് പ​ഴ​ശ്ശി ഗു​ഹ സ്ഥി​തി ചെ​യ്യുന്ന നാ​യാ​ടം​പൊ​യി​ലി​ലേ​ക്ക് വ​നം വ​കു​പ്പ് ജീ​പ്പ് ട്ര​ക്കി​ങ് ന​ട​ത്തു​ക. ഒ​രേ സ​മ​യം അ​ഞ്ചു പേ​ർ​ക്കാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ജീ​പ്പി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ക. കോ​ഴി​പ്പാ​റ വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്കാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല. ജീ​പ്പി​ന് 2500 രൂ​പ​യാ​ണ് വാ​ട​ക. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ജീ​പ്പ് ട്ര​ക്കി​ങ് അ​പൂ​ർ​വ അ​നു​ഭ​വ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഉൗ​ട്ടി​ക്ക് സ​മാ​ന​മാ​യ കാ​ലാ​വ​സ്ഥ​യാ​ണു​ള്ള​ത്. വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പ് ട്ര​ക്കി​ങി​നു​ള്ള ആ​വ​ശ്യ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. കോ​ഴി​പ്പാ​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജീ​പ്പ് ട്ര​ക്കി​ങ് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​ൻ എ​സി​എ​ഫ് ജോ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ കി​ഴ​ക്ക​ര​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​വ​ണ്ണ റെ​യ്ഞ്ച് ഓ​ഫി​സ​ർ ഇം​പ്രോ​സ് ഏ​ലി​യാ​സ് ന​വാ​സ്, അ​ക​ന്പാ​ടം ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ർ കെ.​പി.​അ​ഭി​ലാ​ഷ്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം ഗ്രീ​ഷ്മ പ്ര​വീ​ണ്‍, വി​എ​സ്എ​സ് സെ​ക്ര​ട്ട​റി ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​സ്ക്ക​ർ, സാ​ബു രാ​ജ​ഗി​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ലും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ജീ​പ്പ് സൗ​ക​ര്യം വി​എ​സ്എ​സ് ആ​ണ് ഒ​രു​ക്കു​ന്ന​ത.് ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ ന​ൽ​കാ​ൻ ഇ​വി​ടെ വ​നം​വ​കു​പ്പ് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കൊ​പ്പം ര​ണ്ട് ഗൈ​ഡു​ക​ളും ഉ​ണ്ടാ​കും. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ൾ​ക്കു പു​റ​മെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും വ​നം​വ​കു​പ്പ് ഇ​ങ്ങോ​ട്ട് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.