എംഎസ്പി കേന്ദ്രീകരിച്ച് ഫുട്ബോൾ അക്കാഡമി വരും: മുഖ്യമന്ത്രി
Thursday, January 28, 2021 12:29 AM IST
മ​ല​പ്പു​റം: മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പം ന​ൽ​കി​യ നി​ർ​മാ​ണ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എം​എ​സ്പി കേ​ന്ദ്രീ​ക​രി​ച്ച് സ്ഥാ​പി​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ധി​കം താ​മ​സി​യാ​തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച സെ​ന്‍റി​ന​റി ഗേ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു​കൊ​ണ്ടാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പോ​ലീ​സ് ഓ​ർ​ക്ക​സ്ട്ര ത​യാ​റാ​ക്കി​യ നൂ​റാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ അ​വ​ത​ര​ണ​ഗാ​ന​വും ച​ട​ങ്ങി​ൽ ആ​ല​പി​ച്ചു.എം​എ​സ്പി നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്ത് നി​ല​വി​ൽ വ​രു​ന്ന പോ​ലീ​സ് മ്യൂ​സി​യം എം​എ​സ്പി​യു​ടെ ച​രി​ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​താ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കൂ​ടാ​തെ എം​എ​സ്പി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 100 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
1921 സെ​പ്റ്റം​ബ​ർ 30ന് ​മ​ല​പ്പു​റം ആ​സ്ഥാ​ന​മാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സ് നാ​ടി​ന് പൊ​തു​വാ​യും പോ​ലീ​സ് സേ​ന​യ്ക്കും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ഏ​റെ​യാ​ണ്. 1962ലെ ​ഇ​ന്ത്യ ചൈ​ന യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി​യോ​ടൊ​പ്പം മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ആം​ഡ് പോ​ലീ​സ് ബാ​റ്റ​ലി​യ​ന്‍റെ ഭാ​ഗ​മാ​യി ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ, വി​ഐ​പി സെ​ക്യൂ​രി​റ്റി, ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ്, പോ​ലീ​സ് പ​രി​ശീ​ല​നം, ക​മാ​ൻ​ഡോ പ​രി​ശീ​ല​നം, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി നി​ര​വ​ധി പോ​ലീ​സ് സേ​വ​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു.
ഡിജിപി ലോ​ക​നാ​ഥ് ബെ​ഹ്റ റി​പ്പോ​ർ​ട്ട് വാ​യി​ച്ചു. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് കെ.​പ​ദ്മ​കു​മാ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.