പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​ന് ധ​ന​ശേ​ഖ​ര​ണം
Thursday, January 28, 2021 12:27 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​ന് വേ​ണ്ടി ധ​ന​ശേ​ഖ​ര​ണ​ത്തി​ന് പൂ​ർ​വ്വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ പാ​യ​സ​വി​ത​ര​ണം ന​ട​ത്തി.
ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1991-92 എ​സ്എ​സ്എ​ൽ​സി ബാ​ച്ചാ​യ ഗു​ൽ​മോ​ഹ​ർ 350 ലി​റ്റ​ർ പാ​യ​സ​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
350 ലി​റ്റ​ർ പാ​യ​സം വി​ൽ​പ്പ​ന ന​ട​ത്താ​ൻ കൂ​ട്ടാ​യ്മ​ക്ക് സാ​ധി​ച്ചു. കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​എ​ൻ.​ര​തീ​ഷ്, കെ.​രാ​ജ​ൻ, യൂ​സ​ഫ് പു​ഴ​ക്ക​ൽ,
കെ.​ടി.​ഷ​മീം, പി.​എം.​സ​ബാ​ദ്, പി.​ജാ​ഫ​ർ, സി.​കെ.​അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.