കോവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 1.25 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Thursday, January 28, 2021 12:27 AM IST
നി​ല​ന്പൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്ര​ാദേ​ശി​ക​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 1.25 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ രാ​ഹു​ൽ ഗാ​ന്ധി എം​പി കൈ​മാ​റി. എ​ട്ട് അ​ഡ​ൽ​ട് വെ​ന്‍റി​ലേ​റ്റ​ർ ഐ​സി​യു, ര​ണ്ട് പോ​യി​ന്‍റ് ഓ​ഫ് കെ​യ​ർ എ​ബി​ജി മെ​ഷീ​ൻ, ര​ണ്ട് വെ​ന്‍റി​ലേ​റ്റ​ർ, ഏ​ഴ്-​ഐ​സി​യു കോ​ഡ്, ഏ​ഴ് മ​ൾ​ട്ടി പാ​ര​മോ​ണി​റ്റ​ർ, ഏ​ഴ് ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ, ര​ണ്ട് ഡെ​ഫി​ബ്രി​ലേ​റ്റ​ർ വി​ത്ത് കാ​ർ​ഡി​യാ​ക് മോ​ണി​റ്റ​ർ എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്.
കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മ​യി​ൽ മൂ​ത്തേ​ടം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ആ​ർ​എം​ഒ പി.​കെ.​ബ​ഹാ​വു​ദ്ദീ​ൻ, എ​ൽ.​എ​സ്.​പി. വി​ജ​യ​കു​മാ​ർ, ന​ഴ്സി​ങ് സൂ​പ്ര​ണ്ട് എം.​ന​ളി​നി, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.