ബി​ആ​ർ​സി ഓ​ട്ടി​സം സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 28, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബി​ആ​ർ​സി എ​ര​വി​മം​ഗ​ലം ആ​ന​ത്താ​ന​ത്ത് ആ​രം​ഭി​ച്ച ഓ​ട്ടി​സം സെ​ന്‍റ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ മു​നി​സി​പ്പ​ൽ ക്ഷേ​മ കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ അ​ന്പി​ളി മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. എ​സ്എ​സ്.​കെ. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​വി.​മോ​ഹ​ന​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ്ര​വീ​ണ്‍, ഹ​സീ​ന, സ​ക്കീ​ന, സീ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യ ച​ട​ങ്ങി​ൽ ബി​ആ​ർ​സി ട്രെ​യി​ന​ർ കെ.​ബാ​റു​ന്നി​സ് സ്വാ​ഗ​ത​വും സ്പെ​ഷ്യ​ൽ എ​ജ്യൂ​ക്കേ​റ്റ​ർ പി.​ശ​ര​ണ്യ ന​ന്ദി​യും പ​റ​ഞ്ഞു.