കി​ഡ്നി രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്ന് വി​ത​ര​ണം പു​ന:​സ്ഥാ​പി​ക്ക​ണം
Thursday, January 28, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കി​ഡ്നി മാ​റ്റി​വെ​ച്ച രോ​ഗി​ക​ൾ​ക്ക് ആ​ജീ​വ​നാ​ന്തം ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കി​ഡ്നി മാ​റ്റി​വെ​ച്ച രോ​ഗി​ക​ളു​ടെ കൂ​ട്ടാ​യ്മ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
കി​ഡ്നി രോ​ഗി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ​മ​രു​ന്ന് വി​ത​ര​ണം മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പ​തി​നാ​റോ​ളം വ​രു​ന്ന കി​ഡ്നി രോ​ഗി​ക​ൾ.
പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കി​ഡ്നി മാ​റ്റി​വെ​ച്ച് രോ​ഗി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വത്തി​ൽ ന​ൽ​കി​യി​രു​ന്ന സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണം മൂ​ന്നു മാ​സ​മാ​യി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
കോ​വി​ഡ് പ്ര​തി​സ​ന്ധിക്കി​ട​യി​ൽ ഭീ​മ​മാ​യ മ​രു​ന്ന് തു​ക ക​ണ്ടെ​ത്താ​നാ​കാ​തെ ദു​രി​ത​ത്തി​ലാ​ണ് രോ​ഗി​ക​ളും കു​ടും​ബ​വും. അ​ബു, നൗ​ഫ​ൽ കു​റ്റീ​രി, സ​ക്കീ​ർ, എം.​ബി​നു ദേ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.