സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റ് ദേ​ശീ​യ ബാ​ലി​കാ ദി​നം ആ​ച​രി​ച്ചു
Monday, January 25, 2021 12:02 AM IST
എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റ്, മ​ല​പ്പു​റം ചൈ​ൽ​ഡ് ലൈ​ൻ, ​മ​ഹി​ളാ സ​മ​ഖ്യ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ബാ​ലി​കാ​ദി​നം സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. അ​ൻ​പ​തോ​ളം പെ​ണ്‍​കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച, സം​വാ​ദം, പ്ര​സം​ഗം, മോ​ട്ടി​വേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ ന​ട​ന്നു. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​ന്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. വാ​ർ​ഡ് മെ​ന്പ​ർ ഷൈ​ല​ജ ടീ​ച്ച​ർ, പ്ര​ധാ​നാ​ധ്യാ​പി​ക വി.​പി അ​ന്ന​മ്മ, ഉ​മ്മ​ർ പാ​ല​ശ്ശേ​രി, മ​ഹി​ളാ സ​മ​ഖ്യ കോ​ഡി​നേ​റ്റ​ർ പി.​സാ​ജി​ത, ചൈ​ൽ​ഡ് ലൈ​ൻ കോ​ഡി​നേ​റ്റ​ർ​മാ​രാ​യ മു​ഹ്സി​ൻ, സി​ൽ​വി, സി​പി​ഒ​മാ​രാ​യ കെ.​പി.​മു​സ​ഫ​ർ, ദി​വ്യാ രാ​ജ്, എ​ൻ.​എം ന​ജീ​ബ്, പി ​ഫാ​ത്തി​മ, കെ.​ഷി​ഫാ​ന, സ​ക്കീ​ന പ​ട്ടാ​ക്ക​ൽ, മു​ജീ​ബ് ഞാ​വ​ലി​ങ്ക​ൽ, ഹി​ദ ന​ഫ്റി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.