സം​ഗീ​ത കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​കം
Monday, January 25, 2021 12:01 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗാ​നോ​ത്സ​വം സം​ഗീ​ത കൂ​ട്ടാ​യ്മ​യു​ടെ നാ​ലാം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റ്റി​പ്പു​ളി സ്വ​ദേ​ശി ക​രു​വ​ത്തി​ൽ അ​ബ്ദു​ൽ അ​സീ​സി​ന്‍റെ ചി​കി​ൽ​സ​യ്ക്കാ​യി കൂ​ട്ടാ​യ്മ സ​മാ​ഹ​രി​ച്ച പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ കൈ​മാ​റ്റ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.
വ​ള​ർ​ന്നു വ​രു​ന്ന സം​ഗീ​ത പ്ര​തി​ഭ​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നൊ​പ്പം നി​ര​വ​ധി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ശ്ര​ദ്ധേ​യ​മാ​യ കൂ​ട്ടാ​യ്മ​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​നോ​ത്സ​വം. ഇ​തി​ന്‍റെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ണ്ടി​ക്കാ​ട് കു​റ്റി​പ്പു​ളി സ്വ​ദേ​ശി ക​രു​വ​ത്തി​ൽ അ​ബ്ദു​ൽ അ​സീ​സി​ന്‍റെ ചി​കി​ൽ​സാ​നി​ധി​യി​ലേ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്. ച​ല​ച്ചി​ത്ര​മാ​പ്പി​ള ഗാ​യി​ക ര​ഹ്ന മു​ഖ്യാ​തി​ഥി​യാ​യി. യോ​ഗ​ത്തി​ൽ അ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.