കോ​വി​ഡ് ആ​ശ​ങ്ക​യ​്ക്ക് വി​ട; ആ​ഢ്യ​ൻ​പാ​റ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്
Monday, January 25, 2021 12:01 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് ആ​ശ​ങ്ക​ക്ക് നേ​രി​യ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ ആ​ഢ്യ​ൻ​പാ​റ​യി​ലേ​ക്ക് വി​നോ​ദ് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ് ഉ​ണ്ടെ​ങ്കി​ലും ഒ​ഴി​വ് ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ​സ​മേ​തം എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി വ​രു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി​യ​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ്.
വെ​ള്ളം കു​റ​വാ​ണെ​ങ്കി​ലും ന​ല്ല ത​ണു​പ്പു​ള്ള കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ വെ​ള്ള​ത്തി​ൽ കു​ളി​ച്ചാ​ണ് പ​ല​രും മ​ട​ങ്ങു​ന്ന​ത്. പാ​റ​ക്കെ​ട്ടു​ക​ളെ ത​ഴു​കി ക​ഥ​ക​ൾ പ​റ​ഞ്ഞ് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള​ളം ആ​ഢ്യ​ൻ​പാ​റ​യി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സി​നെ കു​ളി​ര​ണി​യി​ച്ചാ​ണ് താ​ഴേ​ക്ക് ഒ​ഴു​കു​ന്ന​ത്,.
കു​ട്ടി​ക​ളും, സ്ത്രീ​ക​ളു​മാ​ണ് ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ലേ​റെ​യും. കോ​വി​ഡ് മൂ​ലം ഏ​റെ പ്ര​തി​സ​ന്ധി നേ​രി​ട്ട ടൂ​റി​സം മേ​ഖ​ല വീ​ണ്ടും ക​രു​ത്താ​ർ​ജി​ക്കു​ന്ന കാ​ഴ്ചയാ​ണ് ന​മ്മ​ൾ ആ​ഢ്യ​ൻ​പാ​റ​യി​ൽ കാ​ണു​ന്ന​ത്.