ടി​പ്പ​റി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ച്ചു
Sunday, January 24, 2021 1:12 AM IST
മ​ഞ്ചേ​രി: ഇ​രു​ന്പു​ഴി​യി​ൽ ടി​പ്പ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. തൃ​ശൂ​ർ ചേ​ല​ക്ക​ര കൂ​ന​ന്പ​റ​ന്പ​ത്ത് തൊ​ഴു​പ്പ​ള്ളി​പ്പാ​ടം സ​ദ​ഖ​ത്തു​ള്ള​യു​ടെ ഭാ​ര്യ സൈ​റ​ബാ​നു (42) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 18ന് ​ഇ​രു​ന്പു​ഴി ജ​ലാ​ലി​യ്യ മ​ദ്ര​സ​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ചേ​ല​ക്ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി മു​ത്ത​ശി സൈ​ന​ബ​യെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി ഇ​രു​ന്പു​ഴി​യി​ലാ​യി​രു​ന്നു താ​മ​സം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൈ​റാ​ബാ​നു വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര മ​ണി​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്ന. മ​ക​ൻ: സു​ബ്ഹാ​ൻ. മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.