നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സ്നേ​ഹ​ഭ​വ​ന​മൊ​രു​ക്കാ​ൻ സി​എം​ഐ സ​ഭ
Saturday, January 23, 2021 11:44 PM IST
ക​രു​വാ​ര​കു​ണ്ട്: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സി​എം​ഐ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റ്െ സ​ഹാ​യ​ഹ​സ്തം. ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ വീ​ട്ടി​ൽ ദു​രി​ത ജീ​വി​തം ന​യി​ച്ചു വ​രു​ന്ന ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള​യി​ലെ സ​ഹോ​ദ​രി​മാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ വീ​ടൊ​രു​ക്കാ​ൻ സി​എം​ഐ സ​ന്യാ​സ​സ​മൂ​ഹം രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന പ​ഴ​യ വീ​ട് പൊ​ളി​ച്ചു മാ​റ്റി അ​വി​ടെ ത​ന്നെ​യാ​ണ് പു​തി​യ വീ​ട് നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന​ത്.

ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള​യി​ലെ സ​ഹോ​ദ​രി​മാ​രാ​യ അ​യ്യ​പ്പ​ൻ​കാ​വി​ൽ ലീ​ല, സ​രോ​ജ​നി എ​ന്നി​വ​ർ ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഇ​രു​വ​രും രോ​ഗ​ബാ​ധി​ത​രാ​യ​തി​നാ​ൽ വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കു​ക അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​രു​വ​ർ​ക്കും കൈ​താ​ങ്ങാ​യി കോ​ഴി​ക്കോ​ട് ഡി​വി​ഷ​ൻ സി​എം​ഐ സ​ന്യാ​സ സ​മൂ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ട​ത്തി കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ഇ​വ​രു​ടെ ദു​രി​ത​ജീ​വി​തം റ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​ർ മ​ന​സി​ലാ​ക്കി​യ​ത്. ഈ ​വി​വ​രം സ​ഭാ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യും സ​ഹോ​ദ​രി​മാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക എ​ന്ന ദൗ​ത്യം ഫാ.​ജോ​ർ​ജ്, ഫാ.​ജോ​സ് പ്ര​കാ​ശ് തു​ട​ങ്ങി​യ സി​എം​ഐ സ​ഭാ​ഗ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​ക്ക​ടു​ത്തെ കൂ​രാ​ച്ചു​ണ്ട് അ​മീ​ൻ റ​സ്ക്യൂ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്.