ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Saturday, January 23, 2021 11:43 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. 31ന് ​സ​മാ​പി​ക്കും. ഫൊറോന വി​കാ​രി ഫാ.​ബി​ജു തു​രു​ത്തേ​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​റി​നും ഏ​ഴി​നും കു​ർ​ബാ​ന എ​ന്നി​വ​യും ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ ആ​റ്, 7.30, 10.30, വൈ​കു​ന്നേ​രം 4.30 കു​ർ​ബാ​ന, 25 മു​ത​ൽ 30 വ​രെ രാ​വി​ലെ ആ​റി​നും ഏ​ഴി​നും കു​ർ​ബാ​ന. തി​രു​നാ​ൾ സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ തി​രു​നാ​ൾ ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ് ഫാ.​ബി​നോ​യ് ക​ള​പു​ര​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് എ​ട്ടി​നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ.​ജെ​യിം​സ് അ​ഴ​ക്കേ​ട​ത്ത് നേതൃത്വം ന​ൽ​കും. 10ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ.​ഡൊ​മി​നി​ക് വ​ള​കൊ​ടി​യി​ൽ നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് മു​ൻ ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് ക​ച്ചി​റ​യി​ൽ നേ​തൃ​ത്വം ന​ൽ​കും.