കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഉ​ണ്ണൂ​ലി​യു​ടെ വീ​ട്ടി​ൽ വൈ​ദ്യു​തി​യെ​ത്തി
Saturday, January 23, 2021 11:42 PM IST
നി​ല​ന്പൂ​ർ: 40 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ൽ ഉ​ണ്ണൂ​ലി​യു​ടെ വീ​ട്ടി​ൽ വൈ​ദ്യു​തി എ​ത്തി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ള​ന്പി​ലാ​ക്കോ​ട് ത​ണ്ണി​പ്പൊ​യി​ലി​ൽ മ​ണ​ലി​ക്കു​ടി ഉ​ണ്ണൂ​ലി​യു​ടെ വീ​ട്ടി​ലാ​ണ് സൗ​രോ​ർ​ജ പാ​ന​ലി​ലൂ​ടെ വൈ​ദ്യു​തി വെ​ളി​ച്ചം എ​ത്തി​യ​ത്. നി​ല​ന്പൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​ബാ​ർ മാ​തൃ​കാ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റാ​ണ് വീ​ട്ടി​ലേ​ക്ക് സൗ​രോ​ർ​ജ പാ​ന​ൽ ന​ൽ​കി​യ​ത്.

വ​ന​ത്തി​നു​ള്ളി​ലൂ​ടെ വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക ത​ട​സ​മാ​ണ് ഇ​വ​ർ​ക്ക് വൈ​ദ്യു​തി സ്വ​പ്ന​മാ​യി മാ​റാ​ൻ കാ​ര​ണം. 21-ാം നൂ​റ്റാ​ണ്ടി​ലും മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് ഉ​ണ്ണൂ​ലി​യും കു​ടും​ബ​വും ക​ഴി​യു​ന്ന​ത്. സോ​ളാ​ർ രൂ​പ​ത്തി​ൽ വീ​ട്ടി​ൽ വെ​ളി​ച്ച​മെ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ടും​ബം.

ട്ര​സ്റ്റ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യാ ബെ​ന്നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​റോ​സ​മ്മ, ആ​ർ.​ര​ജി​ത, ബോ​ബ​സ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി​യാ​ണ് സൗ​രോ​ർ​ജ പാ​ന​ൽ കൈ​മാ​റി​യ​ത്.