ത​വ​നൂ​ർ ജ​ന​പ്ര​തി​നി​ധി കോ​ണ്‍​ക്ലേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 23, 2021 11:42 PM IST
മ​ല​പ്പു​റം: മ​ത, രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ർ​ഹ​ത മാ​ത്ര​മാ​യി​രി​ക്ക​ണം മാ​ന​ദ​ണ്ഡ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ.​കെ.​ടി,ജ​ലീ​ൽ പ​റ​ഞ്ഞു. തി​രൂ​ർ നൂ​ർ​ലേ​ക്കി​ൽ ന​ട​ന്ന ത​വ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി കോ​ണ്‍​ക്ലേ​വ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ത​വ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പു​റ​ത്തൂ​ർ, മം​ഗ​ലം, തൃ​പ്ര​ങ്ങോ​ട്, കാ​ല​ടി, വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പൊ​ന്നാ​നി, തി​രൂ​ർ ബ്ലോ​ക്കി​ലെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും അം​ഗ​ങ്ങ​ൾ​ക്കാ​യാ​ണ് ഏ​ക​ദി​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ എ​ല്ലാ ക്ഷേ​മ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കു​ന്ന​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യാ​ണ്. അ​ത് അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ നി​ങ്ങ​ളി​ലൂ​ടെ​യാ​ണ്.

അ​ധി​കാ​ര​മെ​ന്ന​ത് പോ​ലെ ജ​ന​ങ്ങ​ളോ​ട് ഉ​ത്ത​ര​വാ​ദി​ത്ത​വും ഏ​റെ​യു​ള്ള​യാ​ളാ​യി​രി​ക്ക​ണം ഒ​രു ജ​ന​പ്ര​തി​നി​ധി​യെ​ന്നും സ്വ​കാ​ര്യ​ന​ഷ്ട​ങ്ങ​ളെ ഈ ​സേ​വ​ന​മേ​ഖ​ല​യോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ത് യു​ക്തി​യാ​വി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.​പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.