വ​ഴി​യോ​ര​ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് പ​രി​ശീ​ല​നം
Saturday, January 23, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ധാ​ന​മ​ന്ത്രി സ്ട്രീ​റ്റ് വേ​ണ്ടേ​ഴ്സ് ആ​ത്മ​നി​ർ​ഭ​ർ​നി​ധി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കി.
ദേ​ശീ​യ​ന​ഗ​ര ഉ​പ​ജീ​വ​ന​ദൗ​ത്യ​ത്തി​ന് കീ​ഴി​ൽ ’മേം ​ഭി ഡി​ജി​റ്റ​ൽ കാ​ന്പ​യി​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ സി​റ്റി​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന് മാ​റ്റ് കൂ​ട്ടു​ന്ന ത​ര​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പ്രാ​പ്ത​രാ​ക്കു​മെ​ന്നും ഓ​ണ്‍​ലൈ​ൻ പെ​യ്മെ​ന്‍റ് സം​വി​ധാ​നം വ​ഴി​യോ​ര ക​ച്ച​വ​ട മേ​ഖ​ല​യി​ലും അ​നി​വാ​ര്യ​മാ​ണെ​ന്നും ചെ​യ​ർ​മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മ​ല​പ്പു​റം ജി​ല്ലാ ലീ​ഡ് ഡി​സ്ട്രി​ക്ട് ബാ​ങ്ക് മാ​നേ​ജ​ർ പി.​പി.​ജി​തേ​ന്ദ്ര​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പ​ച്ചീ​രി ഫാ​റൂ​ഖ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൾ സ​ജിം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ദി​ലീ​പ് കു​മാ​ർ, വ​ഴി​യോ​ര ക​ച്ച​വ​ട തെ​ഴി​ലാ​ളി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​മോ​ഹ​ന​ൻ, പി.​ടി.​അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഫി​നാ​ൻ​ഷൽ ലി​റ്റ​റി​സി കോ ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ടി.​കെ.​വേ​ലാ​യു​ധ​ൻ, മാ​ധ​വ​ൻ ന​ന്പൂ​തി​രി, എം. ​കെ.​ഭാ​നു​മ​തി എ​ന്നി​വ​ർ ക​ച്ച​വ​ട​ക്കാ​ർ​ക്ക് യു​പി​ഐ ഐ​ഡി എ​ടു​ത്ത് ന​ൽ​കി ഡി​ജി​റ്റ​ൽ ഇ​ട​പാ​ടി​ന് പ്രാ​പ്ത​രാ​ക്കി.
ന​ഗ​ര​സ​ഭാ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി​ക്ക് എ​ൻ​യു​എ​ൽ​എം മാ​നേ​ജ​ർ സു​ബൈ​റു​ൽ അ​വാ​ൻ സ്വാ​ഗ​ത​വും കു​ടും​ബ​ശ്രീ സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ്രീ​ജ ചൂ​രു​തോ​ടി ന​ന്ദി​യും പ​റ​ഞ്ഞു.