പെരിന്തൽമണ്ണ: ലയണ്‍സ് ഇന്റർനാഷണലിന്റെ ഗ്ലോബൽ സേവനപദ്ധതികളിലൊന്നായ ചൈൽഡ്ഹുഡ് ക്യാൻസർ പ്രോജക്ടിനോടനുബന്ധിച്ച് കാൻസർ ബാധിതരായ കുട്ടികൾക്ക് ന്യൂട്രീഷൻ ഫുഡ്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി ’സുസ്മിതം 2020’ ന്റെ ആറാംം ഘട്ട ഉദ്ഘാടനം പെരിന്തൽമണ്ണ ലയണ്‍സ് ക്ലബ് ഹാളിൽ വച്ച് നടത്തി.
ലയണ്‍സ് ഡിസ്ട്രിക്ടിന്റെ 225-ാമത് ചൈൽഡ് കെയർ സർവീസ് പ്രോജക്ടാണ് ഇത്. ചൈൽഡ്ഹുഡ് കാൻസർ ഡിസ്ട്രിക്ട് കോർഡിനേറ്ററും അഡീഷണൽ കാബിനറ്റ് സെക്രട്ടറിയുമായ ഇ.കെ.ബാബു അധ്യക്ഷത വഹിച്ച ചടങ്ങ് ക്യാബിനറ്റ് സെക്രട്ടറി വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
റീജണ്‍ ചെയർപേഴ്സണ്‍ ബാബു ദിവാകരൻ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പാലിയേറ്റീവ് കെയർ ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ജെയിംസ് വളപ്പില വിഷയാവതരണം നടത്തി. അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി കെ.എൽ.ഇസ്മായിൽ, ലയണ്‍സ് സോണ്‍ ചെയർപേഴ്സണ്‍മാരായ ഡോ. കൊച്ചു എസ്.മണി, സത്യജിത്, സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ലയണ്‍സ് പ്രസ്ഥാനം ചൈൽഡ് കെയർ രംഗത്തും ചൈൽഡ്ഹുഡ് കാൻസർ ബോധവത്കരണ രംഗത്തും അന്തർദേശീയ തലത്തിൽ ചെയ്തുവരുന്ന സേവനങ്ങൾ മഹത്തരമാണെന്നും ചൈൽഡ്ഹുഡ് കാൻസർ പദ്ധതിയോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഇന്ത്യയിലെ അഞ്ചു ലക്ഷത്തോളം വരുന്ന കാൻസർ ബാധിച്ച കുട്ടികൾക്ക് പരിരക്ഷ നൽകാൻ പ്രസ്ഥാനത്തിന് സാധിച്ചുവെന്നും തൃശൂർ, മലപ്പുറം പാലക്കാട് ജില്ലകളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും ജെയിംസ് വളപ്പില വിഷയാവതരണത്തിൽ പറഞ്ഞു.
പെരിന്തൽമണ്ണ ലയണ്‍സ് ക്ലബ്ബ്, പെരിന്തൽമണ്ണ ടൗണ്‍ ലയണ്‍സ് ക്ലബ്, വള്ളുവനാട് ലയണ്‍സ് ക്ലബ്, അങ്ങാടിപ്പുറം ലയണ്‍സ് ക്ലബ്, പാണ്ടിക്കാട് ലയണ്‍സ് ക്ലബ്, മങ്കട ലയണ്‍സ് ക്ലബ്, മലപ്പുറം ലയണ്‍സ് ക്ലബ്, മേലാറ്റൂർ ലയണ്‍സ് ക്ലബ് എന്നീ ക്ലബുകൾ പദ്ധതിക്ക് നേതൃത്വം നൽകി.
കാൻസർ രോഗികളായ കുട്ടികൾക്ക് പെരിന്തൽമണ്ണ ടൗണ്‍ ലയണ്‍സ് ക്ലബ് പോഷക ആഹാരകിറ്റുകൾ നൽകി. ലയണ്‍സ് ക്ലബ് 318 ഡിയുടെ നേതൃത്വത്തിൽ നടത്തുന്ന സുസ്മിതം ചൈൽഡ് കെയർ എന്ന സേവന പദ്ധതികളുടെ ഭാഗമായി കാൻസർ രോഗം കൊണ്ട് അവശത അനുഭവിക്കുന്ന കുട്ടികൾക്കു പോഷക ആഹാരകിറ്റുകൾ നൽകി. പെരിന്തൽമണ്ണ ലയണ്‍സ് ക്ലബ് ഹാളിൽ വച്ചു നടന്ന ചടങ്ങ് ചൈൽഡ്ഹൂഡ് കാൻസർ കോ ഓർഡിനേറ്റർ ഇ.കെ.ബാബു അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി വിജയരാജൻ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ.നിലാർ മുഹമ്മദ് കിറ്റ് വിതരണം ചെയ്തു. ജെയിംസ് വളപ്പില, ബാബു ദിവാകരൻ, ഡോ.കൊച്ചു എസ്.മണി, ഡോ.നഈമു റഹ്മാൻ, കെ.സി.ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.