പ​രി​ശീ​ല​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 23, 2021 12:26 AM IST
നി​ല​ന്പൂ​ർ: ക​ണ​ക്ട് ടു ​വ​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ​രി​ശീ​ല​ന കേ​ന്ദ്രം നി​ല​ന്പൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ബി​ൽ​ഡ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി അ​തി​ജീ​വ​നം കേ​ര​ളീ​യം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ് ക​ണ​ക്ട് ടു ​വ​ർ​ക്ക് പ​ദ്ധ​തി. ഇ​തി​ന്‍റെ സോ​ഫ്ട് സ്കി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സ് അ​ധ്യ​ക്ഷ കെ.​വി.​ആ​മി​ന, മ​റ്റു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ്, കു​ടും​ബ​ശ്രീ അംഗം സെ​ക്ര​ട്ട​റി ബാ​ബു, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ശ​ര​ണ്യ, റി​നി, സ്മി​ഷ, നി​ഷാ​ദ്, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.