ക​ര്‍​ഷ​ക​ര്‍​ക്ക് പി​ന്‍​തു​ണ​യു​മാ​യി സിഐടി​യു
Friday, January 22, 2021 12:36 AM IST
എ​ട​ക്ക​ര: പൊ​രു​തു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി സി​ഐ​ടിയു ജി​ല്ലാ ക​മ്മ​ിറ്റി നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല പ്ര​ച​ാര​ണ ജാ​ഥ വ​ഴി​ക്ക​ട​വി​ല്‍ തു​ട​ക്ക​മാ​യി. സിഐടിയു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി .ശ​ശി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എം.​കെ ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. വ​ഴി​ക്ക​ട​വ് ടൗ​ണി​ല്‍ തൊ​ഴി​ലാ​ളി പ്ര​ക​ട​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. ജാ​ഥ ക്യാ​പ്റ്റ​ന്‍ സിഐടി​യു ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​പി.സ​ക്ക​റി​യ, വൈ​സ് ക്യാ​പ്റ്റ​ന്‍ വി.​പി സോ​മ​സു​ന്ദ​ര​ന്‍, മാ​നേ​ജ​ര്‍ രാ​മ​ദാ​സ്, സി.​പി.​എം എ​ട​ക്ക​ര ഏ​രി​യാ സെ​ക്ര​ട്ട​റി ടി ​ര​വീ​ന്ദ്ര​ന്‍, ആ​ര്‍​ട്ടി​സാ​ന്‍​സ് യൂ​ണി​യ​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി മോ​ഹ​ന്‍​ദാ​സ്, ബാ​പ്പു​ട്ടി, ഏ​രി​യ സെ​ക്ര​ട്ട​റി എം.​ആ​ര്‍ ജ​യ​ച​ന്ദ്ര​ന്‍, വ​ഴി​ക്ക​ട​വ് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി വി ​വി​ന​യ​ച​ന്ദ്ര​ന്‍, എം.​ടി അ​ലി, സി​ബി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.