ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കേ​ള്‍​വി-​സം​സാ​ര ചി​കി​ത്സ​യ്ക്ക് 'ആ​യു​ഷി'​ന്‍റെ അം​ഗീ​കാ​രം
Friday, January 22, 2021 12:34 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ച്ച കേ​ള്‍​വി​-സം​സാ​ര ചി​കി​ത്സ​യ്ക്ക് മൈ​സൂ​രു 'ആ​യു​ഷി'​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ല്‍ മൈ​സൂ​രു കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് ആ​ന്‍​ഡ് ലാം​ഗ്വേ​ജ് സ്ഥാ​പ​ന​ത്തിന്‍റെ ഔ​ട്ട് റീ​ച്ച് സെ​ന്‍റര്‍ ആ​യാ​ണ് ചു​ങ്ക​ത്ത​റ​യി​ലെ സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ക. മൈ​സൂ​രു കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ര്‍ ഡോ. ​എം. പു​ഷ്പാ​വ​തി ചു​ങ്ക​ത്ത​റ​യി​ലെ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.
കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് മൈ​സൂ​രു​വി​ന്‍റെ ഒ​രു പു​റം കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ മൈ​സൂ​രു​വി​ല്‍ നി​ന്നു​ള്ള മൂ​ന്നു ടെ​ക്‌​നീ​ഷന്‍​മാ​രെ ചു​ങ്ക​ത്ത​റ​യി​ല്‍ നി​യ​മി​ക്കും. കേ​ള്‍​വി, സം​സാ​രം എ​ന്നി​വ സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ തെ​റ​പ്പി ചി​കി​ത്സ ന​ല്‍​കും. കേ​ന്ദ്ര​ത്തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും മൈ​സൂ​രു​വി​ല്‍ നി​ന്ന് എ​ത്തി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ പാ​ത്തു​മ്മ ഇ​സ്മാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​ത്തി​ലെ സ്പീ​ച്ച് ആ​ന്‍​ഡ് ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി​സ്റ്റ് റോ​ഫി​ന ബ​ബി​ന്‍ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. മൈ​സൂ​രു കേ​ന്ദ്രം ഡ​യ​റ​ക്ട​ന്‍ ഡോ. ​എം. പു​ഷ്പാ​വ​തി മൈ​സൂ​രു കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ചു​ങ്ക​ത്ത​റ കേ​ന്ദ്ര​ത്തി​ന് ന​ല്‍​കു​ന്ന സ​ഹാ​യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.
ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ചാ​ച്ചി, ഓ​ഡി​യോ​ള​ജി​സ്റ്റ് അ​രു​ണ്‍ രാ​ജ്, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ് വാ​ള​പ്ര, സൂ​സ​മ്മ മ​ത്താ​യി, ബി.​ഡി.​ഒ. സി. ​രാ​ജീ​വ്, ജൂ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്റ് ഡോ. ​കെ.​കെ. പ്ര​വീ​ണ, നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി ആ​ര്‍.​എം.​ഒ. ഡോ. ​പി.​കെ. ബ​ഹാ​വു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.