നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ള്‍​ക്ക് വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്‍റെ സ്വീ​ക​ര​ണം
Friday, January 22, 2021 12:34 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ള്‍​ക്ക് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​ല​മ്പൂ​ര്‍ യൂ​ണി​റ്റ് സ്വീ​ക​ര​ണം നൽകി. സ്വീകരണ യോ​ഗം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞാ​വു ഹാ​ജി ഉ​ദ​ഘാ​ട​നം ചെ​യ്തു. നി​ല​മ്പൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ തെ​രു​വു ക​ച്ച​വ​ട​ങ്ങ​ള്‍ വ​ന്‍ മാ​ഫി​യ​ക​ള്‍ കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പി. ​കു​ഞ്ഞാ​വു ഹാ​ജി കു​റ്റ​പ്പെ​ടു​ത്തി.രാ​വി​ലെ തെ​രു​വു​ക​ളി​ല്‍ സ്‌​റ്റോ​ക്കി​റ​ക്കി കൂ​ലി​ക്ക് ആ​ളെ നി​ര്‍​ത്തി വൈ​കു​ന്നേ​രം ക​ള​ക‌്ഷ​ന്‍ എ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം വ്യാ​പാ​ര​ങ്ങ​ള്‍ റോ​ഡ​രി​കി​ല്‍ നി​ന്ന് മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​മ്പൂ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പി. ​മേ​നോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം, ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി 33 ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളേ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ കോ​വി​ഡ് കാ​ല​ത്ത് സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച കോ​വി​ഡ് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷി​നാ​സ് ബാ​ബു, ഡോ. ​കെ.​കെ. പ്ര​വീ​ണ, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ പി. ​ശ​ബ​രീ​ശ​ന്‍ എ​ന്നി​വ​രേയും ആ​ദ​രി​ച്ചു. അ​തോ​ടൊ​പ്പം നി​ല​മ്പൂ​രി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ല്‍​കി.
വ്യാ​പാ​രി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള സു​ര​ക്ഷാ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള നി​ല​മ്പൂ​ര്‍ യൂ​ണി​റ്റിന്‍റെ 10 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ല്‍​കി. ഒ​രു വ്യാ​പാ​രി​യും അ​യാ​ളു​ടെ ഭാ​ര്യ​യും അം​ഗ​ങ്ങ​ളാ​കുന്ന ജി​ല്ലാ ട്രേ​ഡേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ടി​ലേ​ക്കാ​ണ് നി​ല​മ്പൂ​ര്‍ യൂ​ണി​റ്റ് ധ​ന​സ​ഹാ​യം ന​ല്‍​കി​യ​ത്.
വ്യാ​പാ​രി​യോ അ​യാ​ളു​ടെ ഭാ​ര്യ​യോ മ​രി​ച്ചാ​ല്‍ അ​വ​കാ​ശി​ക​ള്‍​ക്ക് 10 ല​ക്ഷം രൂ​പ സം​ഘ​ട​ന ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി. തു​ട​ര്‍​ന്ന് കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. പ​രി​പാ​ടി​യി​ല്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, ജി​ല്ലാ ഖ​ജാ​ന്‍​ജി നൗ​ഷാ​ദ് ക​ള​പ്പാ​ട​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സ​ഫ​റു​ള്ള, ഖ​ജാ​ന്‍​ജി ടോ​മി ചെ​ഞ്ചേ​രി, പി. ​നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.