കീ​രം​കു​ണ്ടുപാ​ലം നി​ർ​മാ​ണോദ്ഘാ​ട​നം 27 ന്
Friday, January 22, 2021 12:34 AM IST
കു​റു​വ: കീ​രം​കു​ണ്ടുപാ​ലം നി​ർ​മാ​ണോദ്ഘാ​ട​നം 27 ന് ​കീ​രംകു​ണ്ടി​ൽ ന​ട​ക്കും. മ​ന്ത്രി.​ജി.​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ ടി​.എ.അ​ഹ​മ്മ​ദ് ക​ബീ​ർ എംഎൽഎയു​ടെ ഇടപെടലോടെ കീ​രം​കു​ണ്ടുപാ​ലം പു​ന​ർ​നി​ർ​മാ​ണപ്ര​വൃ​ത്തി​ തുടങ്ങിയ​പ്പോ​ൾ ഗ​താ​ഗ​ത​ത്തി​ന് താ​ത്കാ​ലി​ക ബ​ദ​ൽ റോ​ഡ് നി​ർ​മി​ച്ചി​രു​ന്നു. കൂ​ട്ടി​ല​ങ്ങാ​ടി,കു​റു​വ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കീ​രംകു​ണ്ടുപാ​ലത്തിന്‍റെ വീ​തി കൂ​ട്ടലാണ് നടക്കാനിരിക്കുന്നത്്.
50 വ​ർ​ഷ​ം പ​ഴ​ക്ക​മു​ള്ള ഇ​ടു​ങ്ങി​യ പാ​ല​ത്തി​ന് ടി​.എ.അ​ഹ​മ്മ​ദ് ക​ബീ​ർ എംഎൽഎയു​ടെ ശ്ര​മ​ഫ​ല​മാ​യി മൂന്നു കോ​ടി​ രൂ​പ ചെല​വി​ൽ പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ മാ​സം ഭ​ര​ണ സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ച​ിരുന്നു. നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക്ക് വേ​ണ്ടി ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും കു​റു​വ പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മ​ിറ്റി​യും ബ​ദ​ൽ റോ​ഡ് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് എംഎ​ൽഎ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.