രാ​മ​ഞ്ചാ​ടി-​അ​ലി​ഗ​ഢ് കു​ടി​വെ​ള്ള പ​ദ്ധ​തി​: മ​ണ​ലാ​യ അടക്കമുള്ള ഭാ​ഗ​ങ്ങ​ള്‌ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Friday, January 22, 2021 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കി​ഫ്ബി പ​ദ്ധ​തി​യി​ൽ 92.52 കോ​ടി രൂ​പ ക​ണ​ക്കാ​ക്കി​യ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ രാ​മ​ഞ്ചാ​ടി-​അ​ലി​ഗ​ഢ് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ആ​ല​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലാ​യ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം. നാ​ട്ടു​കാ​ർ സ​ർ​വ​ക​ക്ഷി സ​മി​തി രൂ​പീ​ക​രി​ച്ചു. ഏ​ലം​കു​ളം,അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു കൂ​ടി വി​ഭാ​വ​നം ചെ​യ്ത​താ​ണ് പ​ദ്ധ​തി. എ​ന്നാ​ൽ പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ഭാ​ഗം ഉ​ൾ​പ്പെ​ടു​ന്ന ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം.

കി​ഫ്ബി​യു​ടെ 92.52 കോ​ടി രൂ​പ ധ​ന​സ​ഹാ​യ​ത്തോ​ടെ ജ​ല അ​ഥോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന രാ​മ​ഞ്ചാ​ടി-​അ​ലി​ഗ​ഢ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു വ​രി​ക​യാ​ണ്.​ തൂ​ത​പ്പു​ഴ​യി​ലെ രാ​മ​ഞ്ചാ​ടി​യി​ൽ നി​ന്ന് അ​ലി​ഗ​ഡ് കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന ചേ​ലാ​മ​ല​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന വെ​ള്ളം ശു​ദ്ധീ​ക​രി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്പ് കൊ​ണ്ടു​പോ​കു​ന്ന വ​ലി​യൊ​രു ഭാ​ഗം ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ഉ​ൾ​പ്പെ​ട്ട​താ​ണ്.​

ഒ​ന്ന​ര മീ​റ്റ​ർ മു​ത​ൽ ര​ണ്ട് മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ലു​ള്ള വ​ലി​യ കു​ഴി​യെ​ടു​ത്താ​ണ് പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ൾ നീ​ള​ത്തി​ൽ കു​ഴി​യെ​ടു​ത്ത് പൈ​പ്പു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന മ​ണ​ലാ​യ, മു​ഴ​ന്ന​മ​ണ്ണ,ആ​ന​മ​ങ്ങാ​ട്, പാ​ലോ​ളി​പ​റ​മ്പ് പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​ന​വും ല​ഭി​ക്കു​ന്നി​ല്ല.

​പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​ത്തി​ന് ക​ഷ്ട​പ്പെ​ടു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ണ്ട്. ത​ങ്ങ​ൾ​ക്കും പ​ദ്ധ​തി​യി​ൽ നി​ന്ന് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

ആ​ലി​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​നൗ​ഷാ​ദ​ലി ചെ​യ​ർ​മാ​നും യു.​അ​ജ​യ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റും ടി.​അ​ഫ്സാ​ർ​ബാ​ബു, എ.​വി.​ജോ​ൺ​സ​ൺ എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രു​മാ​യു​ള്ള സ​ർ​വ​ക​ക്ഷി സ​മി​തി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​മ​ഞ്ചാ​ടി- അ​ലി​ഗ​ഡ് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ മ​ണ​ലാ​യ മു​ഴ​ന്ന​മ​ണ്ണ ആ​ന​മ​ങ്ങാ​ട്, പാ​ലോ​ളി​പ​റ​മ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ട ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.​

ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന​ത് വ​രെ പ​ദ്ധ​തി പ്ര​വ​ർ​ത്തി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന്പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ർ​വ​ക​ക്ഷി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗം ആ​ലി​പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്നു.