ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Thursday, January 21, 2021 10:57 PM IST
പൂ​ക്കോ​ട്ടും​പാ​ടം: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഐ​ലാ​ശ്ശേ​രി തേ​ക്കു​ന്ന് സ്വ​ദേ​ശി പ​രേ​ത​നാ​യ ത​ച്ച​ങ്ങോ​ട​ൻ രാ​മ​ന്‍റെ മ​ക​ൻ സു​നി​ൽ(23 ) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​റ്റു ര​ണ്ടു പേ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പൂ​ക്കോ​ട്ടും​പാ​ടം മൂ​ച്ചി​ക്ക​ലി​ൽ ഗാ​ല​ക്സി തി​യേ​റ്റ​റി​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ടൈ​ൽ​സ് പ​തി​ക്കു​ന്ന ജോ​ലി​ക്കാ​ര​നാ​യ സു​നി​ൽ നി​ല​മ്പൂ​രി​ലെ ജോ​ലി സ്ഥ​ല​ത്തു​നി​ന്നും താ​മ​സി​ക്കു​ന്ന ക​ല്ലാ​മൂ​ല വേ​പ്പി​ൻ കു​ന്നി​ലെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വം. സു​നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും എ​തി​ർ ദി​ശ​യി​ൽ നി​ന്നെ​ത്തി​യ ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് മ​റ്റൊ​രു ബൈ​ക്കി​ൽ കൂ​ടി ത​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും ഉ​ട​ൻ ത​ന്നെ വ​ണ്ടൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സു​നി​ലി​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല . ത​ല​യ്ക്കും താ​ടി​യെ​ല്ലി​നും ഗു​രു​ത​ര പ​രു​ക്കേ​റ്റ മേ​ലാ​റ്റൂ​ർ പു​ത്ത​ന​ഴി സ്വ​ദേ​ശി ബ​ഷീ​ർ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും കാ​ലി​ന് പ​രു​ക്കേ​റ്റ വേ​പ്പി​ൻ കു​ന്ന് സ്വ​ദേ​ശി വി​പി​നെ നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.