ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, January 21, 2021 10:57 PM IST
നി​ല​ന്പൂ​ർ: ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വേ​ട്ടേ​ക്കോ​ട് പെ​രു​മു​ണ്ട കോ​ള​നി​യി​ലെ ആ​ല​ച്ചേ​രി പ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ (മ​ദ്രാ​സ് മോ​ഹ​ൻ-55) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.20-തോ​ടെ മൈ​ലാ​ടി പാ​ല​ത്തി​ന് സ​മീ​പം ഇ​യാ​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റു​മാ​യി നി​ല​ന്പൂ​ർ ഭാ​ഗ​ത്തു നി​ന്ന് വ​ന്ന ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ നി​ല​ന്പൂ​ർ ജോ​യി​ന്‍റ് ആ​ർ.​ടി.​ഒ.​യു​ടെ വാ​ഹ​ന​ത്തി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ടു​ത്ത മാ​സം ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഫി​റോ​സ് ഖാ​ൻ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചു.

നി​ല​ന്പൂ​ർ-​അ​ക​ന്പാ​ടം റോ​ഡ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ കൈ​യ​ട​ക്കു​ന്ന​തോ​ടെ മൈ​ലാ​ടി പാ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന അ​വ​സ്ഥ​യാ​ണ്. പ​ല പ്രാ​വ​ശ്യം ഇ​തി​നെ​തി​രെ രോ​ഷം ഉ​യ​ർ​ന്നി​ട്ടും മോ​ട്ടോ​ർ വാ​ഹ​ന വ​ക​പ്പു ത​ന്നെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ തു​ട​രു​ന്ന​തി​ന്‍റെ ഇ​ര​യാ​ണ് ഇ​യാ​ളെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഭാ​ര്യ: സു​ലോ​ച​ന.