പരിരക്ഷാ ഹോംകെയർ യൂണിറ്റിലേക്ക് ഉപകരണങ്ങൾ നൽകി
Thursday, January 21, 2021 12:20 AM IST
ക​രു​വാ​ര​കു​ണ്ട്: സം​യു​ക്ത ആ​ശാ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ക​രു​വാ​ര​ക്കു​ണ്ട് യൂ​ണി​റ്റ് പ​രി​ര​ക്ഷാ​ഹോംകെ​യ​ർ യൂ​ണി​റ്റി​ലേ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. ക​രു​വാ​ര​കു​ണ്ട് സി​എ​ച്ച്സി​യി​ൽ ന​ട​ന്ന ആ​ശ പ്ര​വ​ർ​ത്ത​ക​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ മ​ഞ്ജു കെ.​നാ​യ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.
വാ​ൾ​ക്ക​ർ, വാ​ട്ട​ർ ബെ​ഡ്, എ​യ​ർ ബെ​ഡ്, ഗ്ലൂ​ക്കോ സ്ട്രി​പ്പ്, ന​ബു ലൈ​സ​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സം​യു​ക്ത ആ​ശ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ക​രു​വാ​ര​ക്കു​ണ്ട് യൂ​ണി​റ്റ് പ​രി​ര​ക്ഷ ഹോം ​കെ​യ​ർ യൂ​ണി​റ്റി​ലേ​ക്ക് ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ ഹെ​ൽ​ ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജ് കു​മാ​ർ, പ​രി​ര​ക്ഷ ന​ഴ്സ് വി.​സാ​ജി​ത,
ആ​ശ​വ​ർ​ക്ക​ർ​മാ​രാ​യ ബീ​ന സു​രേ​ഷ്, സു​ഭി പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.