അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Thursday, January 21, 2021 12:20 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ കാ​ട്ടാ​ന ശ​ല്യ​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് ഡി​എ​ഫ്ഒ ഓ​ഫീ​സി​ന് മു​ന്പി​ൽ മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന്യ​ജീ​വി ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടി​യ നി​ല​ന്പൂ​ർ മേ​ഖ​ല​യെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്ന് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് കു​റ്റ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഒ​രി​ക്ക​ലും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ഷ​യ​മാ​യി വ​ന്യ​മൃ​ഗ​ശ​ല്യം മാ​റും. ക​രി​ന്പു​ഴ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​ക്കി​യ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​നാ​ണെ​ന്നും ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.
നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം, കെ​പി​സി​സി അം​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ്മി​നി ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഷെ​റി ജോ​ർ​ജ്, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, മൂ​ർ​ഖ​ൻ മാ​നു, പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ലി​ന് നി​വേ​ദ​ന​വും ന​ൽ​കി. വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ നി​ല​ന്പൂ​ർ ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​എ​ഫ്ഒ ഉ​റ​പ്പ് ന​ൽ​കി. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സ് സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് വി.​വി.​പ്ര​കാ​ശ് പ​റ​ഞ്ഞു. നി​വേ​ദ​ന​ത്തി​ൽ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് ഡി​എ​ഫ്ഒ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി വി.​എ.​ക​രീം, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.