ക​ർ​ഷ​ക ട്രാ​ക്ട​ർ റാ​ലി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം
Thursday, January 21, 2021 12:19 AM IST
നി​ല​ന്പൂ​ർ: ഡ​ൽ​ഹി​യി​ൽ 26-ന് ​ന​ട​ത്തു​ന്ന ക​ർ​ഷ​ക ട്രാ​ക്ട​ർ റാ​ലി​ക്ക് പി​ന്തു​ണ ന​ൽ​കി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന്നേ ദി​വ​സം ന​ട​ത്തു​ന്ന ക​ർ​ഷ​ക ട്രാ​ക്ട​ർ​പ​രേ​ഡി​ന്‍റെ പ്ര​ചാ​ര​ണ ജാ​ഥ​ക്ക് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. 26-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ർ​ഷ​ക​ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ 15-ന് ​കാ​സ​ർ​ഗോ​ഡ് നി​ന്നാ​ണ് പ്ര​ചാ​ര​ണ ജാ​ഥ തു​ട​ങ്ങി​യ​ത്. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​ല​ന്പൂ​ർ യൂ​ണി​റ്റ് ട്ര​ഷ​റ​ർ ടോ​മി ചെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജാ​ഥാ ക്യാ​പ്റ്റ​ൻ ബി​നോ​യ് തോ​മ​സ് പ​റ​ഞ്ഞു. കാ​ർ​ഷി​ക മേ​ഖ​ല കു​ത്ത​ക​ക​ൾ​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കു​ന്ന ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്കും വ​രെ സ​മ​രം തു​ട​രും. ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തോ​ള​മാ​യി ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.
സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണു​ള്ള​ത്. 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ക​ർ​ഷ​ക ട്രാ​ക്ട​ർ പ​രേ​ഡി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​വി​ധ സം​ഘ​ട​ന​ക​ൾ ജാ​ഥാ ക്യാ​പ്റ്റ​നെ ഹാ​രാ​ർ​പ്പ​ണം ചെ​യ​തു. കൊ​ണ്ടോ​ട്ടി, മ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ പ്ര​ച​ര​ണ ജാ​ഥ നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം) ​ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് തോ​മ​സ്, ജാ​ഥാ വൈ​സ് ക്യാ​പ്റ്റ​ൻ​മാ​രാ​യ ജോ​യി ക​ണ്ണ​ൻ​ചി​റ, എ​ൻ.​ജെ. ജെ​യിം​സ്, കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് -എം ​നേ​താ​വ് ടി​ങ്ക​ൾ, ജോ​യി ചെ​ട്ടി​മാ​ട്ടേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.