വേ​വി​ച്ച കാ​ട്ടി​റ​ച്ചി പി​ടി​ച്ചു
Wednesday, January 20, 2021 12:11 AM IST
നി​ല​ന്പൂ​ർ: വ​നം വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വേ​വി​ച്ച കാ​ട്ടു​പ​ന്നി​യി​റ​ച്ചി പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.​പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കിയതായി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വൈ​ലാ​ശേ​രി ഭാ​ഗ​ത്ത് കാ​ട്ടു​പ​ന്നി​യി​റ​ച്ചി​യു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​ക​ന്പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​എ​ൻ.​സ​ജീ​വ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൈ​ലാ​ശേ​രി പ​ര​ട്ട​യി​ൽ അ​നീ​ഷ്(29), എ​ള​ന്പി​ലാ​ക്കോ​ട് പ​ള്ളി​യാ​ളി ജി​നു(38), വൈ​ലാ​ശേ​രി കോ​ള​നി​യി​ലെ ചെ​റി​യോ​ൻ(55) എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നാ​യി വേ​വി​ച്ച നാ​ലു കി​ലോ​യോ​ളം ഇ​റ​ച്ചി, വേ​വി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ, ഇ​റ​ച്ചി ക​ഷ​ണ​ങ്ങ​ളാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി, പാ​കം ചെ​യ്യാ​ത്ത നി​ല​യി​ലു​ള്ള അ​സ്ഥി​ക​ൾ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.
മൂ​ന്ന് പേ​ർ​ക്കെ​തി​രെ വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​വ​ർ ഒ​ളി​വി​ലാ​ണ്.
അ​ഞ്ചോ​ളം വീ​ടു​ക​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി​യു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ, മൂ​ന്ന് വീ​ടു​ക​ളി​ൽ നി​ന്നു​മാ​ണ് ഇ​റ​ച്ചി ല​ഭി​ച്ച​ത്.