ഫി​ല​മെ​ന്‍റ് ര​ഹി​ത പ​ദ്ധ​തി​യു​ടെ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം
Wednesday, January 20, 2021 12:11 AM IST
നി​ല​ന്പൂ​ർ: ഫി​ല​മെ​ന്‍റ്ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും എ​ൽ​ഇ​ഡി ബ​ൾ​ബ് വി​ത​ര​ണം തു​ട​ങ്ങി. ന​ഗ​ര​സ​ഭാ​ത​ല പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫി​ലി​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​ഗ​ര​സ​ഭ​യി​ൽ എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ൾ ന​ൽ​കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​ണ് ബ​ൾ​ബു​ക​ൾ ന​ൽ​കു​ന്ന​ത്. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ക​ഐ​സ്ഇ​ബി ജി​വ​ന​ക്കാ​ർ നേ​രി​ട്ടെ​ത്തി എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ വി​ത​ര​ണം ചെ​യ്യും.
പ​ഴ​യ സി​എ​ഫ്എ​ൽ. ബ​ൾ​ബു​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് തി​രി​ച്ച് ന​ൽ​കാം. ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.