ലോ​റി​ക്കും തെ​ങ്ങി​നു​മി​ട​യി​ൽ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു
Tuesday, January 19, 2021 9:54 PM IST
തി​രൂ​ർ: തി​രു​നാ​വാ​യ കി​ര​ണ്‍ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് വ​ർ​ക്ക്ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ ലോ​റി​ക്കും തൊ​ട്ട​ടു​ത്ത തെ​ങ്ങി​നു​മി​ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു. പു​റ​ത്തൂ​ർ എ​ട​ക്ക​നാ​ട് പു​ളി​യ​ക്കാ​വി​ൽ പ്ര​കാ​ശ​ന്‍റെ മ​ക​ൻ ആ​കാ​ശ്(18) ആ​ണ് മ​രി​ച്ച​ത്.

ലോ​റി ന​ന്നാ​ക്കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ സ്റ്റാ​ർ​ട്ടാ​യി മു​ന്നോ​ട്ടു നീ​ങ്ങു​ക​യും പു​റ​ത്തു നി​ന്ന് ജോ​ലി ചെ​യ്തി​രു​ന്ന ആ​കാ​ശ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യു​മാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​ന്പാ​ണ് ജോ​ലി​ക്കെ​ത്തി​യ​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ കൊ​ട​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മിം​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.