ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു
Monday, January 18, 2021 11:49 PM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ മു​ണ്ടേ​രി​യി​ൽ ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് വൈ​സ്്ര പ​സി​ഡ​ന്‍റ് മൂ​ത്തേ​ട​ത്ത് മു​ജീ​ബ് റ​ഹ്മാ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പോ​ലി​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മു​ണ്ടേ​രി ഏ​ട്ട​പ്പാ​റ വാ​ള​പ്ര ഷൗ​ക്ക​ത്ത് (56)നെ​യാ​ണ് പോ​ത്തു​ക​ൽ സി.​ഐ ശം​ഭു​നാ​ഥ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.
ഞാ​യ​റാ​ഴ്ച മു​ണ്ടേ​രി നാ​ര​ങ്ങാ​പ്പൊ​യി​ൽ ബ​ദ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ഗ്രാ​മ​സ​ഭാ​യോ​ഗ​ത്തി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ൽ നി​ന്നും വാ​ക്ക​ത്തി​യെ​ടു​ത്ത് ഷൗ​ക്ക​ത്ത് മു​ജീ​ബ് റ​ഹ്മാ​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. വെ​ട്ട് ത​ട​യു​ന്ന​തി​നി​ടെ മു​ജീ​ബി​ന്‍റെ ഇ​ട​ത് കൈ​വി​ര​ലു​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.