ചെ​റ​യ​ക്കോ​ട് ക​ട​വി​ൽ പാ​ലം അ​നു​വ​ദി​ച്ചു
Monday, January 18, 2021 11:49 PM IST
എ​ട​പ്പ​റ്റ: എ​ട​പ്പ​റ്റ തു​വ്വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് ഒ​ലി​പ്പു​ഴ​ക്ക് കു​റു​കെ ചെ​റ​യ​ക്കോ​ട് ക​ട​വി​ൽ പാ​ലം അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റ് വാ​ർ​ഷി​ക ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി 60 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ന് അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തേ ഒ​ലി​പ്പു​ഴ​ക്ക് കു​റു​കെ​യു​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ലം പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു പോ​യി​രു​ന്നു.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി തു​വ്വൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ മേ​ലാ​റ്റൂ​ർ വ​ഴി​യോ അ​ക്ക​ര​പ്പു​റം വ​ഴി​യോ 10 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്നു. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​പ്പി​ക്കാ​ട് എ​ത്തി​യ ധ​ന​കാ​ര്യ​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് യാ​ത്രാ പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യും അ​ടി​യ​ന്തി​ര​മാ​യി ഇ​തി​ന് പ​രി​ഹാ​മു​ണ്ടാ​ക്കാ​മെ​ന്ന് അ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​രു​പ​ഞ്ചാ​യ​ത്തു​ക​ളേ​യും ബ​ന്ധി​പ്പി​ച്ച് ചെ​റ​യ​ക്കോ​ട് ഒ​രു പാ​ലം വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് ഇ​തോ​ടെ യ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.