പെരിന്തൽമണ്ണ: ആലിപ്പറന്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറൽ പഞ്ചായത്ത് ഹാളിൽ കണ്വെൻഷൻ നടത്തി. ആലിപ്പറന്പ് പഞ്ചായത്ത് ഭരണസമിതിയിൽ കോണ്‍ഗ്രസിന് അർഹമായ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിൽ മണ്ഡലം കണ്വൻഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി സംവിധാനം നിലനിർത്തുന്നതിന് എല്ലാവരും വിട്ടുവീഴ്ച മനോഭാവം കാണിക്കണമെന്നും അഭിപ്രായമുയർന്നു.കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പരാജയത്തിന് ഉത്തരവാദികളായവർക്കെതിരെ പാർട്ടി അച്ചടക്ക നടപടി വൈകന്നത് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണ് എന്നും അടിയന്തര തീരുമാനം ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെപിസിസിയുടെ ആഹ്വാന പ്രകാരം ജനുവരി 26ന് ബൂത്തുതല യോഗങ്ങൾ ചേരുവാനും ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനവും കെപിസിസിയുടെ നൂറാം വാർഷിക ദിനമായ ജനുവരി 30ന് ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിക്കുവാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് സി.കെ.അൻവർ അധ്യക്ഷം വഹിച്ചു.
ഡിസിസി സെക്രട്ടറി ശശീന്ദ്രൻ മങ്കട ഉദ്ഘാടനം ചെയ്തു.സുരേഷ് മഠത്തിൽ, ടി.പി.മോഹൻദാസ്, സി.കെ.അബ്ദുൾ റഫീഖ്, ശശി വളാംകുളം, ഹുസൈൻ പാറൽ, അഹമ്മദ്, വിശ്വനാഥൻ, മാനു ഹാജി,അബൂബക്കർ, സാലിഹ് കുന്നത്ത് സജീവ്, മോഹനൻ, സാജു ദിൽഖർ, ചോരന്പറ്റ അലി, കെ.കെ.ബഷീർ ,സുധാകരൻ, സാദിഖ്, ഹബീബ്, ശങ്കരൻ, ഷുക്കൂർ, സി.കെ.കുഞ്ഞാലൻ, മണികണ്ഠൻ, ഹുസൈൻ പുന്നക്കുന്ന്, ബഷീർ കുന്നനാത്ത്, വിനോദ് ഭാസ്കർ,അഭിലാഷ്, ശരീഫ് തൂത, ഷമീർ, കുമാരൻ എഴുത്തശൻ, നൗഷാദ്, ഉനൈസ്, മയമദു, സലിം ചുങ്കത്ത്, വിനോദ് മുഴന്നമണ്ണ, റഫീഖ് കന്നനാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.