വീണു കിട്ടിയ തുക തിരിച്ചുനൽകി മാതൃകയായി
Monday, January 18, 2021 11:48 PM IST
എ​ട​പ്പ​റ്റ: ക​ള​ഞ്ഞു​കി​ട്ടി​യ തു​ക ഉ​ട​മ​ക്ക് തി​രി​ച്ചു​ന​ൽ​കി മാ​തൃ​ക സൃ​ഷ്ടി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം എ​ട​പ്പ​റ്റ ഏ​പ്പി​ക്കാ​ട് കാ​ന​റാ ബാ​ങ്കി​നു സ​മീ​പ​ത്തു നി​ന്നും അ​തേ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​രേ​ഷി​നാ​ണ് വ​ൻ​തു​ക റോ​ഡിൽ നി​ന്നും വീ​ണു കി​ട്ടി​യ​ത്.​തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ള്ളി​യ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ഉ​ട​മ​യെ ക​ണ്ടെ​ത്തി പ​ണം തി​രി​ച്ചേ​ൽ​പ്പി​ച്ച​ത്.​
ഏ​പ്പി​ക്കാ​ടു സു​ദേ​ശി​യാ​യ സു​രേ​ഷ് ഒ​ൻ​പ​തു വ​ർ​ഷ​മാ​യി കാ​ന​റാ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ബാ​ങ്കു ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും സു​രേ​ഷ് കാ​ണി​ച്ച സ​ത്യ​സ​ന്ധ​ത​ക്ക് അ​ഭി​ന​ന്ദ​ന​മ​ർ​പ്പി​ച്ചു.

പാ​ലി​യേ​റ്റീ​വി​നാ​യി പ​ണം ക​ണ്ടെത്താ​ൻ
ചു​ങ്ക​ത്ത​റ​യി​ലെ ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ

എ​ട​ക്ക​ര: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ണം ക​ണ്ട​ത്തൊ​നു​ള്ള ഓ​ട്ട​ത്തി​നാ​യാ​ണ് ചു​ങ്ക​ത്ത​റ​യി​ലെ ഓ​ട്ടോ​ക​ൾ ചൊ​വ്വാ​ഴ്ച നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.
നി​ല​ന്പൂ​ർ ബ്ലോ​ക്കി​ന് കീ​ഴി​ൽ ചു​ങ്ക​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ന്ത്വ​ന കേ​ന്ദ്ര​മാ​യ സ്നേ​ഹ​തീ​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണി​ത്. ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റും മാ​റാ​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചും ദു​രി​ത​ത്തി​ലാ​യ നൂ​റു​ക​ണ​ക്കി​ന് ആ​ശ​യ​റ്റ രോ​ഗി​ക​ൾ​ക്ക് കാ​രു​ണ്യ​ത്തി​ന്‍റെ സ്നേ​ഹ​സ്പ​ർ​ശ​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​തീ​ര​ത്തി​ന്‍റെ ചെ​ല​വി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ണം ക​ണ്ട​ത്തൊ​ൻ ത​ങ്ങ​ളാ​ലാ​വു​ന്ന​ത് ചെ​യ്യു​ക​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ.