ര​ണ്ടു​റോ​ഡു​ക​ൾ ഒ​രേ​സ​മ​യം അ​ട​ച്ചു യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Monday, January 18, 2021 11:48 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ര​ണ്ടു​റോ​ഡു​ക​ൾ ഒ​രേ​സ​മ​യം അ​ട​ച്ച​ത് കാ​ര​ണം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. കോ​ട്ട​യ്ക്ക​ൽ​പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ൽ ചെ​റു​കു​ള​ന്പ് ഭാ​ഗ​ത്തും പ​ട​പ്പ​റ​ന്പ് കൂ​ട്ടി​ല​ങ്ങാ​ടി റോ​ഡി​ൽ കീ​രം​കു​ണ്ട് ഭാ​ഗ​ത്തും റോ​ഡ് അ​ട​ച്ച​താ​ണ് പ്ര​യാ​സ​മാ​യ​ത്. കീ​രം​കു​ണ്ടി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി ഇ​വി​ടെ ഗ​താ​ഗ​തം ഒ​ഴി​വാ​ക്കി​യ​ത്. ഇ​തു​വ​ഴി പോ​യി​രു​ന്ന​വ​ർ അ​ധി​ക​വും മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക് ചെ​റു​കു​ള​ന്പ് ച​ട്ടി​പ്പ​റ​ന്പു​വ​ഴി​യാ​ണ് തി​രി​ഞ്ഞ് പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ ശ​നി​യാ​ഴ്ച മു​ത​ൽ ചെ​റു​കു​ള​ന്പി​ൽ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡ് അ​ട​ച്ച​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി.
ഏ​റെ ഗ​താ​ഗ​ത തി​ര​ക്കു​ള്ള ര​ണ്ട് പ്ര​ധാ​ന​റോ​ഡു​ക​ളും അ​ട​ച്ച​തി​നാ​ൽ ചെ​റി​യ ലി​ങ്ക് റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ടി. കു​റു​വ ചു​ങ്ക​ത്ത​പ്പാ​റ മ​ക്ക​ര​പ്പ​റ​ന്പ് റോ​ഡ് വ​ഴി മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ എ​ത്തു​ന്ന​തി​നാ​ൽ എ​ല്ലാ​യ്പ്പോ​ഴും ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ത​ന്നെ​യാ​ണ്.