ജി​ല്ല​യി​ൽ ര​ണ്ടാം ദി​നം 656 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Monday, January 18, 2021 11:48 PM IST
മ​ല​പ്പു​റം: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ര​ണ്ട് ദി​നം പി​ന്നി​ടു​ന്പോ​ൾ ജി​ല്ല​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി 656 പേ​ർ ര​ണ്ടാ ദി​നം വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ര​ണ്ടാം ദി​ന​ത്തി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ 900 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
വാ​ക്സി​ൻ സ്വീ​ക​രി​ക്കു​വാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ ചി​ല​ർ സ്ഥ​ലം മാ​റി പോ​കു​ക​യും കു​റ​ച്ച് പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ഇ​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടാം ദി​നം വാ​ക്സി​നേ​ഷ​ൻ 100 ശ​ത​മാ​ന​മാ​വ​ാതെ പോ​യ​ത്. വാ​ക്സി​നേ​ഷ​ന്‍റെ ആ​ദ്യ ദി​നം 155 പേ​രാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.​ഒ​ന്നാം ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 23,880 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വ​രി​ൽ 13,000 പേ​ർ​ക്ക് ര​ണ്ടു ഡോ​സ് വീ​തം ന​ൽ​കാ​നു​ള്ള വാ​ക്സി​ൻ ജി​ല്ല​യി​ൽ ല​ഭ്യ​മാ​ണ്. ബാ​ക്കി​യു​ള്ള​ത് അ​ടു​ത്ത ദി​വ​സം ത​ന്നെ എ​ത്തും.
ജി​ല്ല​യി​ലെ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ഒ​രു സ്ഥ​ല​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വേ​റൊ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക് കു​ത്തി​വെ​പ്പ് മാ​റ്റു​ന്ന​താ​ണ്. തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ആ​ണ് കു​ത്തി​വെ​പ്പ് ഉ​ണ്ടാ​വു​ക.