പെരിന്തൽമണ്ണ: ആതുര ശുശ്രൂഷ സേവന രംഗത്ത് 32 വർഷമായി സ്തുത്യർഹമായ സേവനങ്ങൾ നടത്തുന്ന കിംസ് അൽശിഫയിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കിംസ് അൽശിഫ ഹോം കെയർ സർവീസ് ആരംഭിച്ചു.
പ്രായമായവർ, മറ്റ് രോഗങ്ങൾ മൂലം വീട്ടിൽ കിടപ്പിലായവർ, കോവിഡ് രോഗികൾ തുടങ്ങിയവർക്ക് പ്രയോജനമാകുന്ന ഈ പദ്ധതിയിലൂടെ ബ്ലഡ് ടെസ്റ്റ്, മരുന്നുകൾ, ഫിസിയോതെറാപ്പി, പ്രൈമറി ഹെൽത്ത് ചെക്കപ്പ് എന്നിവയ്ക്ക് പുറമെ ഡോക്ടറുടെയും, നഴ്സിന്റെയും സേവനങ്ങൾ, മികവാർന്ന ആരോഗ്യപരിചരണവും കിംസ് അൽശിഫ ഹോം കെയറിലൂടെ ലഭ്യമാകും. കിംസ് അൽശിഫ ഹോം കെയർ സർവീസിന്റെ ഫ്ളാഗ് ഓഫ് കർമം കിംസ് അൽശിഫ വൈസ് ചെയർമാൻ ഡോ. പി.ഉണ്ണീന്റെ അധ്യക്ഷതയിൽ പി.കെ.കുഞ്ഞാലിക്കുട്ടി എംപി നിർവഹിച്ചു.
പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുന്ന സഹൃദയ പദ്ധതി, ചാരിറ്റി ഡയാലിസിസ്, കോവിഡ് പരിചരണം, ആർടിപിസിആർ ടെസ്റ്റ് എന്നിവ കിംസ് അൽശിഫ ഹോസ്പ്പിറ്റലിൽ ലഭ്യമാക്കി വരുന്നു. ചടങ്ങിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ, കിംസ് അൽശിഫ ഓർത്തോ വിഭാഗം മേധാവി ഡോ.ഇ.ജി. മോഹൻകുമാർ, യൂണിറ്റ് ഹെഡ് കെ.സി.പ്രിയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ് യഹിയ,
സ്പോർട്സ് ഇഞ്ചുറി വിഭാഗം മേധാവി ഡോ.അബ്ദുള്ള ഖലീൽ, ന്യൂറോ ആൻഡ് സ്പൈൻ സർജ്ജറി വിഭാഗം മേധാവി ഡോ. ഖലീൽ ഐസക് മത്തായി, ഗ്യാസ്ട്രോ വിഭാഗം മോധവി ഡോ.സജു സേവ്യർ, പൾമനോളജിസ്റ്റ് ഡോ.മുഹമ്മദ് ഇസുദ്ദീൻ ഇർഷാദ്, ന്യൂറോ സർജൻ ഡോ.ഷിനിഹാസ് എന്നിവർ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9495 245 568, 04933 299 299 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.