യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Monday, January 18, 2021 12:06 AM IST
പു​ലാ​മ​ന്തോ​ൾ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​രെ​ഞ്ഞെ​ടു​പ്പി​ൽ പു​ലാ​മ​ന്തോ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലേ​ക്കും പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ചെ​മ്മ​ല​ശ്ശേ​രി ര​ണ്ടാം മൈ​ലി​ൽ പൊ​തു​യോ​ഗ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി പു​ലാ​മ​ന്തോ​ൾ ടൗ​ണി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തോ​ടെ സ​മാ​പി​ച്ചു.
ര​ണ്ടാം​മൈ​ലി​ൽ വെ​ച്ച് ന​ട​ന്ന പൊ​തു​യോ​ഗം പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ദ്ദീ​ഖ​ലി രാ​ങ്ങാ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ച​ട​ങ്ങി​ൽ എം​എ​ൽ​എ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പൊ​ന്നാ​ട അ​ണി​യി​ച്ചു മൊ​മ​ന്‍റൊ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ക്ക, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ.​പി.​സ​ബാ​ഹ്, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ, മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ലീം കു​രു​വ​ന്പ​ലം, പു​ലാ​മ​ന്തോ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മെ​ന്പ​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത്, മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.