സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രെ തെര​ഞ്ഞെ​ടു​ത്തു
Monday, January 18, 2021 12:05 AM IST
എ​ട​പ്പ​റ്റ: എ​ട​പ്പ​റ്റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഇ. ചി​ത്രാ​പ്ര​ഭാ​ക​ര​ൻ (ധ​ന​കാ​ര്യം), പി.​ജോ​ർ​ജ് മാ​ത്യു (വി​ക​സ​ന​കാ​ര്യം), പി.​ബി​നു​ക്കു​ട്ട​ൻ (ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സം), പി.​സ​രി​ത (ക്ഷേ​മ​കാ​ര്യം) എ​ന്നി​വ​രാ​ണ് അ​ധ്യ​ക്ഷ​ൻ​മാ​ർ. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം മൂ​ന്നെ​ണ്ണം കോ​ണ്‍​ഗ്ര​സി​നും ഒ​ന്ന് മു​സ്ലിം​ലീ​ഗി​നു​മാ​ണ്. മേ​ലാ​റ്റൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ കെ.​സ​ജി​ത്താ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.

റോ​ട്ട​റി ക്ല​ബ്ബ് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ റോ​ട്ട​റി ക്ല​ബ് നി​ർ​മി​ച്ച ഏ​ഴാ​മ​ത് റോ​ട്ട​റി ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം കോ​വി​ല​ക​ത്തു​മു​റി​യി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. നി​ല​ന്പൂ​രി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന 25 വീ​ടു​ക​ളു​ടെ​യും താ​ക്കോ​ൽ ദാ​നം ഉ​ട​നെ​ത​ന്നെ ഉ​ണ്ടാ​വു​മെ​ന്ന് റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് സി.​ബ്രി​ജേ​ഷ് അ​റി​യി​ച്ചു.
ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​ഇ.​കെ.​ഉ​മ്മ​ർ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡം​ഗം എം.​കെ.​വി​ജ​യ നാ​രാ​യ​ണ​ൻ, റോ​ട്ട​റി സെ​ക്ര​ട്ട​റി അ​ബ്ദു​ൽ നാ​സ​ർ, വി​നോ​ദ് പി.​മേ​നോ​ൻ, രാ​ജ​ഗോ​പാ​ൽ, കെ.​കെ.​പ്ര​ദീ​പ് കു​മാ​ർ, കി​രാ​ത ദാ​സ്, പി.​വി.​സ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.