മു​ത്ത​ൻ​ത​ണ്ട് പാ​ല​ത്തി​ന് ടോ​ക്ക​ണ്‍ തു​ക
Sunday, January 17, 2021 12:57 AM IST
കാ​ളി​കാ​വ്: ​മു​ത്ത​ൻ​ത​ണ്ട് പാ​ലം ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ലും ഇ​ടം പി​ടി​ച്ചു. 2020-21 ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി 20,000 രൂ​പ അ​ഡ്വാ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്നു.
ഇ​പ്രാ​വ​ശ്യ​വും മു​ത്ത​ൻ​ത​ണ്ട് പാ​ല​ത്തി​ന് 100 രൂ​പ​യു​ടെ ടോ​ക്ക​ണ്‍ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബ​ജ​റ്റി​ന് ശേ​ഷം ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ.
വെ​ന്തോ​ട​ൻ​പ​ടി​യി​ല്ലെ മു​ത്ത​ൻ​ത​ണ്ട് പാ​ല​ത്തി​ന് വേ​ണ്ടി ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ . സം​സ്ഥാ​ന ബ​ജ​റ്റി​ൽ വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ച പ​ദ്ധ​തി​ക​ൾ ക​ഴി​ഞ്ഞ ബ​ജ​റ്റി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​യാ​ണ് ഈ ​വ​ർ​ഷ​വും വ​ന്ന​ത്.
മി​ക്ക പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കാ​നാ​കാ​ത്ത​ത് വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടും പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കി​യി​ല്ല. 2018 ൽ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ല​ങ്ങ​ളു​ടേ​യും റോ​ഡു​ക​ളു​ടേ​യും പു​ന​ർ നി​ർ​മാ​ണ​മ​ട​ക്ക​മാ​ണ് ഇ​നി​യും വൈ​കു​ന്ന​ത്
മുത്ത​ൻ​ത​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ലം പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി പോ​യ​താ​ണ്.
പ്ര​ള​യാ​ന​ന്ത​ര​മെ​ത്തി​യ കേ​ന്ദ്ര സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നു​ണ്ടാ​ക്കി​യ താ​ൽ​ക്കാ​ലി​ക ന​ട​പ്പാ​ല​മാ​യി​രു​ന്നു ആ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.
തൊ​ട്ട​ടു​ത്ത പ്ര​ള​യ​ത്തി​ൽ അ​തും പൂ​ർ​ണ​മാ​യി ഒ​ലി​ച്ചു​പോ​യി. വെ​ള്ളം കു​റ​ഞ്ഞ​തി​നാ​ൽ പു​ഴ​യി​ൽ താ​ൽ​ക്കാ​ലി​ക ബ​ണ്ട് കെ​ട്ടി അ​തി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​പ്പോ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്.