ചാ​ലി​യാ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സി​ന് താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റായി
Sunday, January 17, 2021 12:57 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക്ക് താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റാ​യി. മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ല​ന്പൂ​രി​ലെ വ​സ​തി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ.​കെ.​യൂ​ന​സ് സ​ലീ​മി​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യ​ത്. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​ഘ​ട​ന ത​ല​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച ഒ​രാ​ൾ പ്ര​സി​ഡ​ന്‍റാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. പ്ര​സി​ഡ​ന്‍റ് രാ​ജി​വെ​ച്ചാ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രി​ൽ സീ​നി​യ​ർ അം​ഗ​ത്തെ താ​ത്കാ​ലി​ക​മാ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന രീ​തി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഇ​ട​പെ​ട്ട​തോ​ടെ മാ​റു​ക​യാ​യി​രു​ന്നു.
പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ക്കാ​തെ തി​ര​ക്കി​ട്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ നി​യ​മി​ച്ച​താ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​പ്പി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. 14 വാ​ർ​ഡു​ക​ളി​ൽ നി​ന്ന് അ​ഞ്ച് വീ​തം പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ച്ച് അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ച് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തി​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന തീ​രു​മാ​ന​മാ​ണ് പെ​ട്ടെ​ന്ന് നേ​തൃ​ത്വം ഇ​ട​പെ​ട്ട് മാ​റ്റി​യ​ത്. പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് ഡി​സം​ബ​ർ 30ന് ​നാ​ല​ക​ത്ത് ഹൈ​ദ​ര​ലി രാ​ജി വെ​ച്ചി​രു​ന്നു. ഇ​തെ തു​ട​ർ​ന്നാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ നി​യ​മി​ച്ച​ത്.

സൗ​ജ​ന്യ​പ​രി​ശോ​ധ​ന
ക്യാ​ന്പ്

പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ളെ രാ​വി​ലെ 10 മ​ണി​ക്ക് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള ഹെ​ൽ​ത്ത് സ​ബ് സെ​ന്‍റ​റി​ൽ വ​ച്ച് കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.
രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ക്കും ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കും ഈ ​സൗ​ജ​ന്യ​പ​രി​ശോ​ധ​ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം.