നാ​ലു​വ​രി​പ്പാ​ത: കെഎൻ​ജി റോ​ഡി​ലെ അ​പ​ക​ടം കു​റ​യ്ക്കും
Sunday, January 17, 2021 12:56 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ക​രി​ന്പു​ഴ പാ​ലം മു​ത​ൽ മു​ട്ടി​ക്ക​ട​വ് വ​രെ​യു​ള്ള നാ​ലു​വ​രിപ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ കെഎ​ൻ​ജി റോ​ഡി​ലെ അ​പ​ക​ടം കു​റ​യും. സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ ഇ​വി​ടെ റോ​ഡ് നാ​ല് വ​രി​യാ​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.
2018-ൽ ​വ​നം, റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ൾ സം​യു​ക്ത​സ​ർ​വേ​യും ന​ട​ത്തി​യി​രു​ന്നു. 700 മീ​റ്റ​ർ നി​ള​ത്തി​ൽ വ​ള​വ് നി​വ​ർ​ത്തു​ന്ന​തി​നാ​ണ് അ​ന്ന് സ​ർ​വേ ന​ട​ന്നി​രു​ന്ന​ത്. ഇ​രു​ഭാ​ഗ​വും വ​ന​ഭൂ​മി​യാ​യ​തി​നാ​ൽ വ​നം വ​കു​പ്പ് ഭൂ​മി വി​ട്ടു​ന​ൽ​ക​ണം. ഇ​തി​നാ​യാ​ണ് സ​ർവേ ന​ട​ത്തി​യ​ത്. ക​രി​ന്പു​ഴ പാ​ലം മു​ത​ൽ മു​ട്ടി​ക്ക​ട​വ് ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ന് സ​മീ​പം വ​രെ​യാ​ണ് നാ​ലു​വ​രി പാ​ത നി​ർ​മി​ക്കു​ക.