പ​ക​ൽ പോ​ലും കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം: അ​റ​നാ​ടം​പാ​ടം നി​വാ​സി​ക​ൾ ഭീ​തി​യി​ൽ
Sunday, January 17, 2021 12:56 AM IST
എ​ട​ക്ക​ര: ജ​ന​വാ​സ കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്ന വ​നാ​തി​ർ​ത്തി​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ സ്ഥി​ര​സാ​ന്നി​ധ്യം പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ക​രി​യം​മു​രി​യം വ​നാ​തി​ർ​ത്തി ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ്. അ​റ​ന്നാ​ടം​പാാ​ട​ത്ത് നി​ന്നും ക​രി​യം​മു​രി​യം വ​നം ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കു​ള്ള റോ​ഡി​ന് കു​റു​കെ വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ച​ങ്ങ​ല​ക്ക് സ​മീ​പം എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ സ​മീ​പ​ത്തെ താ​മ​സ​ക്കാ​രു​ടെ സൈ​ര്യ​ജീ​വി​തം താ​റു​മാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​സാ​ല കൊ​ന്പ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ക്ര​മ​ണ​കാ​രി​യാ​യ കൊ​ന്പ​നും മ​റ്റൊ​രു മോ​ഴ ആ​ന​യു​മാ​ണ് സ്ഥി​ര​മാ​യി വ​നാ​തി​ർ​ത്തി​യി​ലു​ണ്ടാ​കു​ക.

സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ കാ​ട്ടാ​ന​ക​ളെ പേ​ടി​ച്ച് വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളി​പ്പോ​ൾ. വ​നാ​തി​ർ​ത്തി​യി​ലു​ള്ള ഫെ​ൻ​സി​ങ്ങി​ന് ലൈ​നി​ന് സ​മീ​പ​മെ​ത്തു​ന്ന ആ​ന​ക​ൾ മ​ര​ങ്ങ​ൾ വ​ലി​ച്ചി​ട്ട് ലൈ​ൻ ത​ക​ർ​ത്ത് പു​റ​ത്ത് എ​ത്താ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് അ​ളു​ക​ൾ പ​റ​യു​ന്നു.

മോ​ഴ​യാ​ന പൊ​തു​വെ നി​രു​പ​ദ്ര​വ​കാ​രി​യാ​ണെ​ങ്കി​ലും ക​സാ​ല കൊ​ന്പ​ൻ മ​നു​ഷ്യ​ഗ​ന്ധം പി​ന്തു​ട​ർ​ന്ന് എ​ത്തു​ന്ന​താ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​രി​ൽ ഭീ​തി സൃ​ഷ്ടി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ക​സാ​ല കൊ​ന്പ​ൻ വ​നാ​തി​ർ​ത്തി​യി​ൽ കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന ഗ്രൗ​ണ്ടി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ചി​ന്നം വി​ളി​ച്ച് കു​ട്ടി​ക​ൾ​ക്ക് പി​ന്നാ​ലെ കൂ​ടാ​ൻ കൊ​ന്പ​ൻ ശ്ര​മി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വ​നാ​തി​ർ​ത്തി​യി​ൽ​പോ​ലും തെ​രു​വ് വി​ള​ക്ക് സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​മാ​കെ ഇ​രു​ട്ടി​ലാ​കും. പ്ര​ദേ​ശ​ത്ത് തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ല​വി​ലെ മൂ​ന്ന് ലൈ​നു​ള്ള വേ​ലി അ​ഞ്ച് ലൈ​നാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്ന് നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​ക​ളെ ഉ​ൾക്കാട്ടി​ലേ​ക്ക് തു​ര​ത്താ​ൻ ന​ട​പ​ടി​വേ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടുന്നു.