ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, January 16, 2021 10:53 PM IST
പ​ട്ടി​ക്കാ​ട്: ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. പ​ട്ടി​ക്കാ​ട് കി​ഴ​ക്കേ​പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി പ​രേ​ത​നാ​യ ചെ​ട്ടി​യാ​ൻ​തൊ​ടി ഉ​മ്മ​റി​ന്‍റെ മ​ക​ൻ ഖാ​ലി​ദ് (39) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ൻ​പ​തി​നു താ​ഴെ​പൂ​പ്പ​ലം മീ​ൻ മാ​ർ​ക്ക​റ്റ് സ​മീ​പ​ത്തു വ​ച്ചു ഖാ​ലി​ദ് സ​ഞ്ച​രി​ച്ച ബൈ​ക്കു എ​തി​രെ വ​ന്ന ച​ര​ക്കു​ലോ​റി​യു​മാ​യി കൂ​ട്ടി ഇ​ടി​യി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന വ​ല​ന്പൂ​ർ സ്വ​ദേ​ശി സു​ൽ​ഫി​ക്ക​ർ(35) പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​ണ്.
ഇ​രു​വ​രെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ അ​ൽ​ഷി​ഫ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഖാ​ലി​ദ് രാ​ത്രി 11.30 ഓ​ടെ മ​രി​ച്ചു. പ്ര​വാ​സി ആ​യി​രു​ന്ന ഖാ​ലി​ദ് റി​യാ​ദി​ൽ നി​ന്നും നാ​ട്ടി​ൽ അ​വ​ധി​ക്ക് വ​ന്ന​താ​യി​രു​ന്നു. മാ​താ​വ്: മ​റി​യ, ഭാ​ര്യ: റാ​ഷി​ദ, മ​ക്ക​ൾ: ഹ​യ ഫാ​ത്തി​മ, ഹ​നീ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫൈ​സ​ൽ, ഫ​ഹ​ദ്, മും​താ​സ്, ന​ജു​മു​ന്നി​സ.